കുഞ്ഞാവയെ കളിപ്പിച്ച് ധോണിയുടെ സിവ ; കുഞ്ഞ് ആരുടേതാണെന്ന ചോദ്യവുമായി ആരാധകർ

HIGHLIGHTS
  • ഒരു കുഞ്ഞാവയെ മടിയിൽ കിടത്തി കളിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു
  • സാക്ഷിയും ധോണിയും ചോദ്യങ്ങളോട് പ്രതികരിച്ചിട്ടുമി
sakshi-dhoni-post-photos-of-daughter-ziva-holding-a-baby-viral
SHARE

ക്രിക്കറ്റിനൊപ്പം  ധോണിയെ പ്രശസ്തനാക്കുന്ന മറ്റൊന്നാണ് മകൾ സിവ. സിവയുടെ പാട്ടും ഡാൻസും കുസൃതികളുമൊക്കെ ധോണിയും ഭാര്യ സാക്ഷിയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്.  എന്നാൽ ഇത്തവണ സാക്ഷിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് കണ്ട് നിരവധി സംശയങ്ങളുമായി എത്തിയിരിക്കുകയാണ് ആരാധകർ. കാരണം സിവക്കുട്ടി ഒരു കുഞ്ഞാവയെ മടിയിൽ കിടത്തി കളിപ്പിക്കുന്ന ചിത്രങ്ങളായിരുന്നു സാക്ഷി പോസ്റ്റ് ചെയ്തത്.

View this post on Instagram

❤️

A post shared by Sakshi Singh Dhoni (@sakshisingh_r) on

ചിത്രത്തിന് കമന്റുകളുമായി നിരവധി ആരാധകരാണ് എത്തിയത്. രണ്ടാമത്തെ കുഞ്ഞാണോ ഇതെന്നാണ് പലരും ധോണിയോടും സാക്ഷിയോടും സംശയം ചോദിച്ചത്. ചിലർ അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട്.  ഹർദിക് പാണ്ഡ്യയുടെ കുഞ്ഞാണോ ഇതെന്ന ചോദ്യവുമായി എത്തിയവരുമുണ്ട്. ഏതായാലും സാക്ഷിയും ധോണിയും ചോദ്യങ്ങളോട് പ്രതികരിച്ചിട്ടുമില്ല.

സിവയുടെ കുട്ടികുറുമ്പുകൾ എന്നും ആരാധകർ ആഘോഷമാക്കാറുണ്ട്. അച്ഛൻ ക്രിക്കറ്റ് കളിച്ച് ആരാധരെയുണ്ടാക്കിയെങ്കിൽ മകൾ പാട്ടുപാടിയും ഡാൻസ് കളിച്ചും കുറുമ്പു കാട്ടിയുമൊക്കെയാണ്  ആരാധകരുടെ മനസിലേയ്ക്ക് ഓടിക്കയറിയത്. സിവയുടെ വിശേഷങ്ങളറിയാൻ ആരാധകർക്കേറെ ഇഷ്ടവുമാണ്.  ആരാധകർക്കൊപ്പം പപ്പയ്ക്കുവേണ്ടി ആർപ്പുവിളിക്കുന്ന സിവയുടെ വിഡിയോകളും മലയാളം പാട്ടുകൾ പാടുന്ന വിഡിയോകളും അച്ഛനെ വാഹനം കഴുകാൻ സഹായിക്കുന്ന വിഡിേയായുമൊക്കെ സൂപ്പർ ക്യൂട്ടുകളാണ്. ഏതായാലും സിവയ്ക്കൊപ്പമുള്ള കുഞ്ഞാവ ആരാണെന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.

English sumamry : Sakshi Dhoni post photos of daughter Ziva holding a baby 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA