ADVERTISEMENT

ഒാൺലൈൻ ക്ലാസുകളിൽ മനംമടുത്തിരിക്കുകയാണ് കുരുന്നുകൾ. പഠിപ്പിക്കലിന്റേയും ജോലിത്തിരക്കിന്റേയും ഇടയിൽ വലഞ്ഞ് മാതാപിതാക്കളും കഷ്ടപ്പെടുകയാണ്. ശരിക്കും ഒാൺലൈൻ ക്ലാസിന്റെ കഷ്ടപ്പാടുകൾ തുറന്നുകാണിക്കുകയാണ് 5 വയസുകാരിയുടെ വിഡിയോ. എഴുതാൻ പറയുന്ന അച്ഛനോട് തന്റെ കഷ്ടപ്പാടുകൾ വിവരിക്കുകയാണ് കുട്ടി. 

വ്യക്തമായ വാക്കുകളിലൂടെ കരഞ്ഞുകൊണ്ടാണ് പരിഭവം. എപ്പോഴും എഴുതാനും പഠിക്കാനും പറയാൻ താൻ പണിക്കാരിയൊന്നുമല്ലെന്നുമാണ് കുട്ടി പറയുന്നത്. തനിക്ക് ഇടയ്ക്ക് ലീവ് വേണമെന്നും എപ്പോഴും എഴുതിക്കൊണ്ടിരിക്കാൻ പറ്റില്ലെന്നും അച്ഛനോട് പറയുകയാണ് പെൺകുട്ടി വിഡിയോയിൽ. ഇടയ്ക്ക് കയറി അഭിപ്രായം പറയുന്ന സഹോദരനോട് സംസാരിക്കണ്ട എന്ന് പറഞ്ഞു ഇൗ കുറുമ്പിക്കുട്ടി ശകാരിക്കുന്നും കാണാം. എന്തായാലും സമൂഹമാധ്യമങ്ങളിൽ വിഡിയോ പങ്കുവയ്ക്കുകയാണ് എല്ലാവരും. 

കാന്താരിക്കുട്ടിയുടെ സംസാരരീതിയും വാദങ്ങളുമാണ് എല്ലാവരേയും ആകർഷിക്കുന്നത്. ഇത്രയും എഴുതിയതൊന്നും പോരെയെന്നും ഇതെല്ലാം എങ്ങനെ എഴുതാനാണെന്നും കുട്ടി ചോദിക്കുന്നുണ്ട്. . 

English Summary : Viral video of a little girl about online class

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com