‘ചേച്ചിയുടെ സോങ് ഞാനൊന്ന് ഡബ്ബ് ചെയ്തിട്ടുണ്ട്, വിഡിയോ പോസ്റ്റ് ചെയ്തോട്ടെ?’ ; ആര്യയോട് ആവർത്തന

HIGHLIGHTS
  • വിഡിയോ പോസ്റ്റ് ചെയ്യാാൻ ആര്യയോട് അനുവാദം ചോദിക്കുകയാണീ മിടുക്കി
  • ഷൈലജ ടീച്ചറിനെ അനുകരിച്ച് താരമായ കൊച്ചുമിടുക്കിയാണ് ആവർത്തന
avarthana-asking-permission-to-singer-arya-dayal-to-post-a-video
SHARE

വ്യത്യസ്തമായ പാട്ടവതരണത്തിലൂടെ  സംഗീതപ്രേമികളുടെ ഹൃദയത്തിലിടം നേടിയ പാട്ടുകാരിയാണ് ആര്യ ദയാൽ. അതുപോലെ ആര്യ പോസ്റ്റ് െചയ്യുന്ന സംഗീത പരീക്ഷണങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയുമാണ്.  കഴിഞ്ഞ ദിവസം ആര്യ പങ്കുവച്ച  സിഐഡി മൂസ–മണി ഹെയ്സ്റ്റ് കോംബോ വളരെ വേഗമാണ് വൈറലായത്. ആ പാട്ട് താനൊന്നു ഡബ് ചെയ്തിട്ടുണ്ടെന്നു പറഞ്ഞ് എത്തിയിരിക്കുകയാണ് ആവർത്തന. ആ വിഡിയോ പോസ്റ്റ് ചെയ്യാൻ ആര്യയോട് അനുവാദം ചോദിക്കുകയാണ് ആ മിടുക്കി. ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറിനെ അനുകരിച്ച് താരമായ കൊച്ചുമിടുക്കിയാണ് ആവർത്തന.

‘ചേച്ചിയുടെ സോങ് ഞാനൊന്ന് ഡബ്ബ് ചെയ്തിട്ടുണ്ട് ഒരു ശ്രമം മാത്രം ... ഞാൻ വിഡിയോ പോസ്റ്റ് ചെയ്തോട്ടെ ചേച്ചി’  എന്ന ചോദ്യവുമായി ആര്യയെ ടാഗ് ചെയ്തുകൊണ്ടാണ് ആവർത്തന ഇത്തവണ ഇന്‍സ്റ്റഗ്രാം പേജിൽ എത്തിയിരിക്കുന്നത്.  ആര്യയുടെ ഭാവവും വേഷവുമൊക്കെ അതേപടി പകർത്തിയ ആവർത്തനയുടെ ചിത്രങ്ങളും പോസ്റ്റ് ചെയ്തിച്ചുണ്ട്. ഗായികയുടെ മറുപടിയ്ക്കായി കാത്തിരിക്കുകയാണ് ഈ കൊച്ചുമിടുക്കി. 

 'പെണ്ണാണ് ഭരിക്കുന്നതെങ്കിൽ, എന്താ പെണ്ണിന് കുഴപ്പം'  എന്ന ചോദ്യവുമായെത്തി  ടീച്ചറുടെ പ്രസംഗം അനുകരിച്ച്  താരമായ പാലക്കാട് ചിറ്റൂരുള്ള ആവർത്തന മുഖ്യമന്ത്രി പിണറായി വിജയനെ അനുകരിക്കുന്ന ഒരു തകർപ്പൻ വിഡിയോയും ചെയ്തിരുന്നു. അതും ഈ മിടുക്കിയ്ക്ക് നിരവധി അഭിന്ദനങ്ങൾ നേടിക്കൊടുത്തിരുന്നു.

 English Summary : Avarthana asking permission to singer Aarya Dayal to post a video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA