ADVERTISEMENT

കഴിഞ്ഞ ദിവസം ഗായിക ആര്യ ദയാൽ പങ്കുവച്ച  സിഐഡി മൂസ–മണി ഹെയ്സ്റ്റ് കോംബോ ഗാനം താൻ  ഡബ്ബ് ചെയ്തിട്ടുണ്ടെന്നും വിഡിയോ പോസ്റ്റ് ചെയ്തോട്ടെയെന്നും ചോദിച്ച് ആവർത്തനയെന്ന കൊച്ചുമിടുക്കി ഇന്ന് രാവിലെ തന്റെ ഇന്‍സ്റ്റഗ്രാം പേജിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. ‘ചേച്ചിയുടെ സോങ് ഞാനൊന്ന് ഡബ്ബ് ചെയ്തിട്ടുണ്ട് ഒരു ശ്രമം മാത്രം ... ഞാൻ വിഡിയോ പോസ്റ്റ് ചെയ്തോട്ടെ ചേച്ചി’  എന്ന ചോദ്യവുമായി ആര്യയെ ടാഗ് ചെയതുകൊണ്ടാണ് ആവർത്തന  ഇന്‍സ്റ്റഗ്രാമിൽ എത്തിയത്.

‘ഇതിനൊക്കെ അനുവാദം ചോദിക്കണോ മോള് വിഡിയോ പോസ്റ്റ് ചെയ്യൂ’ എന്ന കമന്റുകളുമായി പലരും എത്തിയെങ്കിലും ആര്യയുടെ അനുവാദത്തിനായി കാത്തിരിക്കുകയായിരുന്നു ആവർത്തന. താമസിയാതെ‘വേഗം പോസ്റ്റ്‌ ചെയ്യൂ കുഞ്ഞൂ ഇപ്പൊ തന്നെ കാണാൻ കൊതി ആയി’  എന്ന കമന്റുമായി ആര്യയുമെത്തി. അതോടെ ആവർത്തനക്കുട്ടി ആ തകർപ്പൻ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ്.

‘ഒരു ശ്രമം മാത്രം മുഴുവൻ കാണുക അഭിപ്രായങ്ങൾ കമൻറ് ചെയ്യുക..സംഗീതം പഠിക്കുന്നില്ല എന്നാലും അവൾക്ക് സംഗീതം ഇഷ്ടമാണ് ഈ ഗാനം ഒരുപാട് ഇഷ്ടമാണ് അതുകൊണ്ട് പെട്ടെന്ന് പഠിച്ചടെുത്തു, എല്ലാവരും മുഴുവൻ കണ്ടു അഭിപ്രായങ്ങൾ കമൻറ് ചെയ്യുക.. നിങ്ങളുടെ വിലയേറിയ അഭിപ്രായം ആണ് ഞങ്ങളുടെ ഊർജ്ജം.’  എന്ന അടിക്കുറിപ്പോടെയാണ് അവർത്തനയുടെ പേജിൽ വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്

ആരോഗ്യ മന്ത്രി ഷൈലജ ടീച്ചറിനെ അനുകരിച്ച് താരമായ കൊച്ചുമിടുക്കിയാണ് ആവർത്തന. മുഖ്യമന്ത്രി പിണറായി വിജയനെ അനുകരിക്കുന്ന ഒരു തകർപ്പൻ വിഡിയോയും ചെയ്തിരുന്നു. വ്യത്യസ്തമായ പാട്ടവതരണത്തിലൂടെ  സംഗീതപ്രേമികളുടെ ഹൃദയത്തിലിടം നേടിയ പാട്ടുകാരിയാണ് ആര്യ ദയാൽ. കഴിഞ്ഞ ദിവസം ആര്യ പങ്കുവച്ച  സിഐഡി മൂസ–മണി ഹെയ്സ്റ്റ് കോംബോ വളരെ വേഗമാണ് വൈറലായത്. 

 English Summary : Avarthana imitating Arya Dhayal viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com