ADVERTISEMENT

തകർപ്പൻ നൃത്തച്ചുവടുകളുമായി വീണ്ടും എത്തിയിരിക്കുകയാണ് നടൻ ജയസൂര്യയുടെ മകൾ വേദ.. ‘യാദ് പിയാ കി ആനേ ലെഗി ’ എന്ന ഹിന്ദി ഗാനത്തിനാണ് വേദക്കുട്ടി ചുവടുവയ്ക്കുന്നത്. സരിത ജയസൂര്യ തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് മകളുടെ  വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ചേട്ടൻ അദ്വൈത് ആണ് ഈ  വിഡിയോ പകർത്തിയത്. 

മനോഹരമായി നൃത്തം ചെയ്യുന്ന വേദയ്ക്ക് നിരവധിപ്പേർ അഭിനന്ദനവുമായി എത്തിയിട്ടുണ്ട്.  സാനിയ ഈയപ്പൻ, മഞ്ജു പിള്ള, ജോമോൾ തുടങ്ങിയവർ സിനിമരംഗത്തു നിന്നും വേദയ്ക്ക് അഭിനന്ദനമറിയിച്ചിട്ടുണ്ട്  അതിമനോഹരമായ ചുവടുകളോടെ ആസ്വദിച്ച് നൃത്തം ചെയ്യുന്ന വേദയുടെ വിഡിയോയ്ക്ക് നിരവധിയാളുകളാണ് ഇഷ്ടമറിയിച്ച് എത്തിയിരിക്കുന്നത്. കാലുകൾ കൊണ്ടും ഹൃദയം കൊണ്ടും സുന്ദരമായാണ് വേദക്കുട്ടി നൃത്തം ചെയ്യുന്നതെന്നാണ് വിഡിയോയ്ക്ക് വന്നിരിക്കുന്ന ഒരു കമന്റ്. 

മുൻപും സരിതയും ജയയൂര്യയും  മകളുടെ  നൃത്തത്തിന്റെ വിഡിയോ പങ്കുവച്ചിട്ടുണ്ട്. അച്ഛനൊപ്പം നിരവധി കുസൃതി വിഡിയോകളുമായി സോഷ്യൽ ലോകത്ത് എത്താറുണ്ട് വേദ. നിരവധി ടിക്ടോക് വിഡിയോകളിലൂടെയും വേദ താരമായിരുന്നു. മകൻ അദ്വൈത് അച്ഛനെപ്പോലെ അഭിനയത്തിലും സംവിധാനത്തിലുമൊക്ക കഴിവ് തെളിച്ചുകൊണ്ടിരിക്കുകയാണ്. 

English Summary : Saritha Jayasurya post dancing video of daughter Veda

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com