ടെറസ് കാൻവാസാക്കി ചോക്കുവര; കോവിഡിനെ തുരത്താന്‍ ദേവസൂര്യ നാരായണന്മാർ

HIGHLIGHTS
  • മൂന്നുമാസമായി വീട്ടിലിരുന്നു ബോറടിച്ചതിന്റെ പരിഭവമുണ്ട് ഇവർക്ക്
  • കുട ചൂടിയും കളിപറഞ്ഞും കാര്യമായി വരച്ച ചോക്ക് ചിത്രങ്ങൾ ഇതിനോടകം ഹിറ്റാണ്
covid-awareness-chalk-art-by-devanarayanan-and-suryanarayanan
SHARE

പ്രളയ ദുരന്തത്തിൽ വീട്ടിൽ നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച മലയാളി തൊട്ടുപിന്നാലെ എത്തിയ കൊറോണയെ പേടിച്ച് വീട്ടിൽ തന്നെ കഴിയാൻ നിർബന്ധിതരായിക്കുകയാണ്. അന്ന് രക്ഷാപ്രവർത്തനത്തിനും നന്ദിവാക്കുകള്‍ക്കുമായി ഓടിക്കയറിയ വീടിന്റെ ടെറസ് ഇന്ന് കരുതലിന്റെയും അതിജീവനത്തിന്റെയും ചോക്ക് വരകള്‍ കൊണ്ട് നിറച്ചിരിക്കുകയാണ് രണ്ട് കുരുന്നുകൾ

ലോക്ഡൗണിൽ സ്കൂളും കളിക്കളങ്ങളുമൊന്നും ഇല്ലാതായതോടെ വീടിന്റെ മുകളിലെ വിശാലമായിടം അവർ കയ്യടക്കി. കൊറണ വരകളാൽ നിറച്ചു. സഹോദരങ്ങളായ ദേവനാരായണനും സൂര്യ നാരായണനുമാണ് കൊറോണ കാലത്ത് ബോധവത്ക്കരണത്തിനായി ടെറസ് ക്യാൻവാസാക്കിയത്.

മഴയിലും വെയിലിലുമെല്ലാം കുട ചൂടിയും കളിപറഞ്ഞും കാര്യമായി വരച്ച ചോക്ക് ചിത്രങ്ങൾ ഇതിനോടകം ഹിറ്റാണ്. മഴയിൽ മാഞ്ഞ് പോയ വരകളെ കുറിച്ചും ഇവർ പരാതി പറയുന്നത്. മൂന്നുമാസമായി വീട്ടിലിരുന്നു ബോറടിച്ചതിന്റെ പരിഭവമുണ്ട് ഇവർക്ക്. വിഡിയോയുടെ അവസാനം മഴ നനയാതെ ചിത്രങ്ങൾക്ക്മേല്‍ ഷീറ്റ് ഉപയോഗിച്ച് മറച്ച് അതിനുള്ളിലിരിക്കുന്ന കുരുന്നുകളെ പോലെ കൊറോണ അതിജീവനവും ലോകത്തിന് സാധ്യമാകുമെന്ന് കമൻറുകളും വിഡിയോയ്ക്കുണ്ട്.

English Summary : Covid awareness chalk art by Devanarayanan and Suryanarayanan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA