ADVERTISEMENT

മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികളുടെ മനോഹരമായ ഒരു വിഡിയോ പങ്കുവച്ചിരിക്കുകയാണ് മെഗാസ്റ്റാർ മോഹൻലാല്‍. സാന്ദ്ര തോമസിന്റെ ഇരട്ടക്കുട്ടികളായ ഉമ്മിണിത്തങ്കയും ഉമ്മുക്കുലുസുവും ആണ് ആ കിളികൾ. മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികൾ  എന്നാണ് അദ്ദേഹം  വിളിക്കുന്നത്.  കിളികൾക്കു കൂടൊരുക്കാനുള്ള ഒരുക്കത്തിലാണ് തങ്കക്കൊലുസുകൾ. നിറയെ മരത്തെകൾ വച്ചുപിടിപ്പിക്കുകയാണ് ആ കുരുന്നുകൾ. കൂട്ടിന് ചാച്ചനും അമ്മ സാന്ദ്രയുമുണ്ട്. മരങ്ങൾക്കു വേണ്ടി  പ്രാർഥിക്കുന്നുമുണ്ട് വിഡിയോയിൽ.

മഴനനഞ്ഞും ചെളിയിൽ  കളിച്ചും പാടത്തും പറമ്പിലും ഓടിനടന്നും  മീനുകളോടും കിളികളോടും വർത്തമാനം പറഞ്ഞും ഉമ്മിണിത്തങ്കയും ഉമ്മുക്കുലുസുവും അങ്ങനെ പ്രകൃതിയെ അറിഞ്ഞാണ് വളരുന്നത്.  സാന്ദ്ര തോമസിന്റേയും വിൽസന്റേയും ഇരട്ടക്കുട്ടികളാണ് ഈ തങ്കക്കൊലുസുകൾ. ഈ വർഷത്തെ മുഴുവൻ മഴയും നനഞ്ഞു ആസ്വദിച്ച കുട്ടികളാണവർ എന്നാണ്  അമ്മ സാന്ദ്ര തോമസ് പറയുന്നത്. ഇരട്ടക്കുട്ടികളാണ് കെൻഡലിനും കാറ്റ്‌ലിനും.. ഉമ്മിണിത്തങ്കയും ഉമ്മുക്കുലുസുവും എന്നാണ് മക്കൾക്ക് സാന്ദ്രയും ഭർത്താവ് വിൽസൺ ജോണും നൽകിയ വിളിപ്പേര്.  ഈ കുരുന്നുകൾ മീനുകൾക്ക് തീറ്റകൊടുക്കുന്നതും ചെടി നടുന്നതും അങ്ങനെ അവരുടെ ഒരോ വിശേഷങ്ങളും സാന്ദ്ര സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്.

മോഹൻലാൽ പങ്കുവച്ച പോസ്റ്റ്

മണ്ണറിഞ്ഞും മഴ നനഞ്ഞും വളരുന്ന രണ്ട് കുഞ്ഞിളം കിളികൾ; സാന്ദ്രയുടെ തങ്കക്കൊലുസ്.

ദാ ഇവിടെ മരം നടുകയാണ്.

നാളെ ശരിക്കുള്ള കിളികൾക്ക് വന്നിരുന്ന് പാട്ടു പാടാനും കൊക്കുരുമ്മാനും കൂടൊരുക്കാനും ഈ മരങ്ങളിൽ തളിരിളം ചില്ലകൾ വരും പച്ച പച്ച ഇലകൾ വരും . ഈ മരത്തിലെ പഴങ്ങൾ കിളിക്കൂട്ടുക്കാർക്ക് വയറ് നിറയ്ക്കും . ഈ മരമൊരായിരം ജീവികൾക്ക് തണലാകും . 

മരം കണ്ടു വളരുകയും

മരം തൊട്ടു വളരുകയുമല്ല

മരം നട്ട് വളരണം , 

ഇവരെപ്പോലെ ...

Love nature and be

SUPERNATURAL

'മക്കളെ മണ്ണിലിറക്കാം മരം നടീക്കാം'

English Summary : Mohanlal share the video of Sandra Thomas's-daughters

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com