ഒളിപ്പിച്ചുവച്ച പലഹാരം സാഹസികമായി തപ്പിയെടുത്ത് കുട്ടിക്കുറുമ്പി; വിഡിയോ

HIGHLIGHTS
  • വളരെ സൂക്ഷ്മതയോടെയായിരുന്നു കുട്ടിയുടെ ഒരോ നീക്കവും
  • ആഗ്രഹിച്ച സാധനം കിട്ടിയതോടെ അവൾ നിറഞ്ഞ് ചിരിക്കുകയും ചെയ്തു
little-girl-stealing-snack-adorable-viral-video
SHARE

ഒളിപ്പിച്ചു വച്ചിരിക്കുന്ന പലഹാരം എടുക്കാൻ സാഹസിക വഴികൾ താണ്ടി കുട്ടിക്കുറുമ്പി. അപകടം വരുത്താതിരിക്കാന്‍ പണിത ഗ്രില്‍ വാതില്‍ തന്ത്രപരമായി തുറന്നാണ് ഒരു വയസ്സുള്ള കുട്ടിക്കുറുമ്പി അകത്തുകടന്നത്. കുഞ്ഞിന്റെ അമ്മ ജാനിയേല്‍ പാമര്‍ ആണ് വിഡിയോ ഫെയ്സ്ബുക്കില്‍ പങ്കുവച്ചത്.

പലഹാരം എടുക്കാൻ കയറിയപ്പോൾ കൈ തട്ടി സ്ഥലം മാറിപ്പോയ വെള്ളക്കുപ്പികള്‍ പഴയ രീതിയില്‍ ക്രമീകരിക്കുകയും ചെയ്തു. പലഹാരം വച്ചിരുന്ന അലമാരയുടെ വാതിൽ തുറന്ന ശേഷം അടയ്ക്കുകയും ചെയ്തു. അതാണ് എല്ലാവരേയും അതിശയിപ്പിച്ചത്. വളരെ സൂക്ഷ്മതയോടെയായിരുന്നു കുട്ടിയുടെ ഒരോ നീക്കവും. താൻ ആഗ്രഹിച്ച സാധനം കിട്ടിയതോടെ അവൾ നിറഞ്ഞ് ചിരിക്കുകയും ചെയ്തു.

പലഹാരം എടുത്ത ശേഷം  ഒരു കള്ളച്ചിരിയുമായി തിരിച്ചിറങ്ങിയപ്പോഴും ഈ കുട്ടിക്കുറുമ്പി വാതില്‍ അടയ്ക്കാന്‍ മറന്നില്ല. മകൾ തനിയെ ചെയ്തതാണെന്നും വിഡിയോ ലൈക്ക് ചെയ്തവർക്ക് അമ്മ  ജാനിയേല്‍ നന്ദി പറയുകയും ചെയ്തു. നിരവധി പേർ വിഡിയോ ഷെയർ ചെയ്തിട്ടുമുണ്ട്.

English Summary : Little girl stealing snack adorable viral video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA