വാതുക്കല് വെള്ളരിപ്രാവ്: ഭാവങ്ങൾ കൊണ്ട് മനം മയക്കും ഈ കുട്ടി സുജാത

HIGHLIGHTS
  • തനി നാടൻ പെണ്ണായാണ് കവർ സോങ്ങിൽ തെന്നലും എത്തിയിരിക്കുന്ന
  • കുട്ടി തെന്നലിന്റെ ടൈമിംങ്ങും അഭിനയവുമെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരു
kutt-thennal-dance-video-vathukkalu-vellaripravu
SHARE

സൂഫിയും സുജാതയും എന്ന സിനിമയിലെ വാതുക്കല് വെള്ളരിപ്രാവ് എന്ന പാട്ട് ഇഷ്ടപെടാത്തവർ ഉണ്ടാവില്ല. മനോഹരമായ ആ പാട്ടിനൊപ്പം ചുവടുവെച്ച് ഭാവപ്രകടനങ്ങൾ കൊണ്ട് ഹൃദയം കവരുകയാണ് ഒരു കുട്ടി സുജാത. ടിക് ടോക് വീഡിയോകളിലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ തെന്നൽ അഭിലാഷ് എന്ന കൊച്ചുമിടുക്കിയാണ് പാട്ടിനൊപ്പം നിറഞ്ഞാടുന്നത്.

സിനിമയിലെ സുജാതയെ പോലെതന്നെ ദാവണിയൊക്ക ഉടുത്ത് തനി നാടൻ പെണ്ണായാണ് കവർ സോങ്ങിൽ തെന്നലും എത്തിയിരിക്കുന്നത്. വരികൾക്ക് ചേരുന്ന രീതിയിൽ അതി മനോഹരമായാണ് തെന്നലിന്റെ ഭാവപ്രകടനങ്ങൾ. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോ വളരെ പെട്ടെന്ന് തന്നെ ശ്രദ്ധനേടിക്കഴിഞ്ഞു. ആരും കണ്ണുവച്ച് പോകുന്ന പ്രകടനം എന്നാണ് പ്രതികരണങ്ങളിൽ നിറയുന്നത്. തെന്നലിന്റെ അഭിനയമികവു കണ്ടിട്ട് ഈ അഞ്ചു വയസുകാരി നാളത്തെ താരം ആണെന്ന് എല്ലാവരും ഉറപ്പിച്ചു പറയുന്നു.

 ടിക്ടോക് വീഡിയോകളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ കുട്ടി തെന്നലിന്റെ  ടൈമിംങ്ങും അഭിനയവുമെല്ലാം  ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സയനോര പാടിയ ബേങ്കി ബേങ്കി ബൂം ബൂമും റൗഡി ബേബിയും എല്ലാം ടിക് ടോകിലൂടെ തന്റേതായ രീതിയിൽ അവതരിപ്പിച്ചതോടെ ഈ കൊച്ചു സുന്ദരി താരമായി മാറിയിരുന്നു.

 Emglish Summary : Kutt Thennal dance video vathukkalu vellaripravu

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA