സ്കൂൾ തുറക്കാൻ പ്രാർത്ഥിക്കാനോ? ചങ്ക് തകർക്കുന്ന കാര്യമൊന്നും പറയല്ലേ: പൊട്ടിക്കരഞ്ഞ് കുരുന്ന്

HIGHLIGHTS
  • പൊട്ടിക്കരയുന്ന ഒരു കുട്ടിക്കുറുമ്പന്റെ വിഡിയോയാണ്
  • വേണ്ട സ്കൂൾ തുറക്കേണ്ട എന്ന് പറഞ്ഞുകൊണ്ട് പൊട്ടിക്കരയുകയാണ്
little-boy-cries-at-the-idea-of-schools-reopening
SHARE

കൊറോണോ വൈറസ്  ലോകമെങ്ങും വ്യാപിച്ചതോടെ മിക്ക രാജ്യങ്ങളിലും സ്കൂളുകൾ ഒന്നും ഇപ്പോഴും തുറന്നിട്ടില്ല. സ്കൂൾ തുറക്കുന്നതിനെക്കുറിച്ച് അനിശ്ചിതത്വം തുടരുന്നതിനാൽ കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ച് മാതാപിതാക്കളുടെ ആശങ്കകളും  വിട്ടൊഴിയുന്നില്ല. എന്നാൽ ഓൺലൈൻ ക്ലാസ്സ് ഒക്കെ മുറയ്ക്ക് നടക്കുന്നുണ്ടെങ്കിലും പ്രതീക്ഷിക്കാതെ ഇത്രയും നീണ്ട വെക്കേഷൻ കിട്ടിയതിന്റെ ത്രില്ലിലാണ് ഭൂരിഭാഗം കുട്ടികളും. അതിനിടയ്ക്ക് പെട്ടന്ന് സ്കൂൾ തുറക്കുന്നതിനെ പറ്റി പറഞ്ഞാൽ എങ്ങനെയിരിക്കും? സംശയമുണ്ടോ തകർന്നുപോകും. 

സ്കൂൾ തുറക്കാൻ വേണ്ടി  ദൈവത്തോട് പ്രാർത്ഥിക്കാൻ പറയുന്നത് കേട്ട് പൊട്ടിക്കരയുന്ന  ഒരു കുട്ടിക്കുറുമ്പന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തുടക്കത്തിൽ ചൊല്ലിക്കൊടുക്കുന്ന വാക്കുകൾ ബാലൻ അതേപടി ഏറ്റുചൊല്ലുന്നതായി വിഡിയോയിൽ കാണാം. ആദ്യഭാഗമൊക്കെ വലിയ മടിയില്ലാതെ ആശാൻ ഏറ്റുപറഞ്ഞു. എന്നാൽ പതിനഞ്ചാം തീയതി സ്കൂൾ  തുറക്കണേ എന്ന ഭാഗം വന്നതോടെ കക്ഷിക്ക് പിടിച്ചുനിൽക്കാനായില്ല. "വേണ്ട സ്കൂൾ തുറക്കേണ്ട" എന്ന് പറഞ്ഞുകൊണ്ട്  പൊട്ടിക്കരയുകയാണ് അവൻ. 

മുൻ ഫിനാൻസ് സെക്രട്ടറിയായ അരവിന്ദ് മായാറാം ട്വിറ്ററിൽ പങ്കുവെച്ചതോടെയാണ് കുരുന്നിന്റെ ദൃശ്യങ്ങൾ വൈറലായത്.‘ഇനിയിപ്പോൾ എന്തു ചെയ്യും ’എന്ന ക്യാപ്ഷനോടെയാണ് അദ്ദേഹം വിഡിയോ പങ്കുവെച്ചിരിക്കുന്നത്.  കാണുമ്പോൾ രസകരമാണെങ്കിലും അവന്റെ മാനസികാവസ്ഥ മനസ്സിലാക്കാൻ കഴിയുന്നുണ്ട് എന്നാണ് വിഡിയോ കണ്ടവരുടെ പ്രതികരണങ്ങൾ. സ്വന്തം കുട്ടിക്കാലം തന്നെയാണ് ഇവൻ ഓർമ്മിപ്പിക്കുന്നത് എന്നും പലരും പ്രതികരിക്കുന്നു.

English Summary : Little boy cries at the idea of schools- reopening

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA