ധോണിയുടെ സിവക്കുട്ടിയെ തേടി വീട്ടിലെത്തിയ സുഹൃത്ത് ; വിഡിയോ പങ്കുവച്ച് സാക്ഷി

HIGHLIGHTS
  • ഓന്തിനൊപ്പം സിവയേയും വിഡിയോയിൽ കാണാം
  • സുഹൃത്തിനെ സിവക്കുട്ടിയ്ക്കങ്ങ് ഇഷ്ടമായിന്നു പറഞ്ഞാൽ മതി
ms-dhoni-daughter-ziva-makes-new-friend-a-chameleon-in-the-garden-video
SHARE

ധോണിയുടെ പൊന്നോമന സിവയ്ക്ക് ഒരു പുതിയ സുഹൃത്തിനെ ലഭിച്ചിരിക്കുകയാണ്.അതൊരു സാധാരണ സുഹൃത്ത് അല്ല കേട്ടോ.. ഒരു സുന്ദരൻ ഓന്തിനെയാണ് കുഞ്ഞുസിവയ്ക്ക് കൂട്ടായി കിട്ടിയിരിക്കുന്നത്.  താനും ഓന്തും ഒന്നിച്ചുള്ള വിഡിയോകളും ചിത്രങ്ങളും  സ്വന്തം. ഇൻസ്റ്റഗ്രാം പേജിൽ  ഓന്തുമൊത്തുള്ള കൂടിക്കാഴ്ച എന്ന കുറിപ്പോടേ സിവ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിവയുടെ അമ്മ സാക്ഷിയും ചിത്രങ്ങളും വിഡിയോയും പങ്കുവച്ചിട്ടുണ്ട്. ഈ ഓന്ത്‌ വിട്ടുമുറ്റത്തെത്തിയത് വേൾഡ് ലിസാഡ് ഡേയിൽ തന്നെയാണെന്നത് യാദൃശ്ചികമെന്ന് സാക്ഷി പറയുന്നു. .

സൈക്കിളിന്റെ ഹാൻഡിലിൽ പിടിച്ചിരിക്കുന്ന ഓന്തിനൊപ്പം സിവയേയും വിഡിയോയിൽ കാണാം. ചെടിയിലേയ്ക്ക് വിടാൻ കൊണ്ടുപോകുന്ന ഓന്തിനൊപ്പം നടന്നു നീങ്ങുകയാണ് സിവ. ഓന്തിനെ അതിന്റെ വീട്ടിൽ വിട്ടേക്കാം  എന്ന് അമ്മ ചോദിക്കുമ്പോൾ എല്ലാ ദിവസവും ഇതിനെ എങ്ങനെ കാണാൻ പറ്റുമെന്നാണ് സിവയുടെ ചോദ്യം. ഏതായാലും വീട്ടിലെത്തിയ സുഹൃത്തിനെ സിവക്കുട്ടിയ്ക്കങ്ങ് ഇഷ്ടമായിന്നു പറഞ്ഞാൽ മതി.

ക്രിക്കറ്റിനൊപ്പം  ധോണിയെ പ്രശസ്തനാക്കുന്ന മറ്റൊന്നാണ് മകൾ സിവ. സിവയുടെ പാട്ടും ഡാൻസും കുസൃതികളുമൊക്കെ ധോണിയും ഭാര്യ സാക്ഷിയും ആരാധകർക്കായി പങ്കുവയ്ക്കാറുണ്ട്. ധോണിയെപ്പോലെ തന്നെ സോഷ്യൽ മീഡിയയിൽ  താരമാണ് മകൾ. സിവയുടെ കുട്ടികുറുമ്പുകൾ എന്നും ആരാധകർ ആഘോഷമാക്കാറുണ്ട്.  ധോണിയുടെ മകളുടെ വിശേഷങ്ങളറിയാൻ ആരാധകർക്കേറെ ഇഷ്ടവുമാണ്.  മലയാളത്തിൽ പാട്ടുപാടി സിവ വാരിക്കൂട്ടിയത് നിരവധി ആരാധകരെയാണ്.

English Summary : MS Dhoni daughter Ziva makes new friend a chameleon in the garden video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA