ADVERTISEMENT

കൊച്ചുകുട്ടികൾക്ക് എപ്പോഴും ഇഷ്ടമുള്ള കളിയാണ് സ്വയം ടീച്ചറായി ചമഞ്ഞ് ക്ലാസ്സ് എടുക്കുന്നത്. അത്തരത്തിലൊരു കുട്ടികുറുമ്പി ടീച്ചർ ക്ലാസ് എടുക്കുന്ന വിഡിയോയാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരിക്കുന്നത്. ടീച്ചറുടെ ക്ലാസ്സ് കേട്ട് അനുസരണയോടെയിരിക്കുന്ന വിദ്യാർത്ഥികൾ പക്ഷേ മനുഷ്യരല്ല. വീട്ടിലെ രണ്ടു പൂച്ചക്കുട്ടന്മാരെ കസേരയിൽ ഇരുത്തിയാണ് ഈ 'സ്പെഷ്യൽ ക്ലാസ്'.

ക്ലാരിന എന്ന ബ്രസീൽ സ്വദേശിനിയാണ് ഈ കുട്ടി ടീച്ചർ. വീട്ടിലെ വളർത്തു പൂച്ചകൾ ആയ ഡോഗ്ലാസ് റോബർട്ടോ, ജുരാൻഡിർ എന്നിവരാണ് ക്ലാരിനയുടെ വിദ്യാർത്ഥികൾ. ലോക്ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് സ്കൂളിൽ പോകാൻ കഴിയാത്തതിന്റെ വിഷമം തീർക്കാനാണ് സ്വന്തം ടീച്ചറിനെ അനുകരിച്ച് പൂച്ചക്കുട്ടൻമാരെ പിടിച്ചിരുത്തി ഡ്രോയിങ് ക്ലാസെടുക്കാൻ ക്ലാരിന തീരുമാനിച്ചത്. പേനയും പേപ്പറും ഒക്കെയായി സ്റ്റഡി ടേബിളിനു മുൻപിൽ ഏറെ അനുസരണയുള്ള കുട്ടികളായാണ് രണ്ടുപേരുടെയും ഇരിപ്പ്.

ഒരുപൂവ് വരക്കേണ്ടത് എങ്ങനെയെന്ന് വിശദീകരണങ്ങൾ സഹിതം വരച്ചു കാണിച്ചു കൊടുക്കുകയാണ് ക്ലാരിന. എല്ലാം മനസ്സിലായത് പോലെയുള്ള ഭാവത്തിൽ രണ്ടുപേരും ഏറെ ശ്രദ്ധയോടെ ക്ലാസിൽ ഇരിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. ഇടയ്ക്ക് പരസ്പരം നോക്കും എങ്കിലും ക്ലാരിന തങ്ങൾക്ക് നേരെ തിരിഞ്ഞാൽ ഉടനെ രണ്ടുപേരുടെയും ശ്രദ്ധ ടീച്ചറിലേയ്ക്ക് തന്നെയാണ്.

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതോടെ ഈ രസകരമായ വിഡിയോ വളരെ പെട്ടെന്ന് തന്നെ ജനശ്രദ്ധയാകർഷിച്ചു. പോസ്റ്റ് ചെയ്ത് ഒരു മണിക്കൂറിനകം  പതിനായിരത്തിന് മുകളിൽ ആളുകളാണ് വിഡിയോ കണ്ടത്. കുഞ്ഞിക്കസേരയിൽ ഇരുത്തിയ അതേ നിലയിൽ പൂച്ചക്കുട്ടികൾ അനങ്ങാതെ ഇരുന്ന്  ക്ലാസ്സ് ശ്രദ്ധിക്കുന്നത് ഏറെ കൗതുകകരമാണ് എന്നാണ് ഭൂരിഭാഗവും പ്രതികരിക്കുന്നത്. ഇതിൽ ക്ലാസ് ടോപ്പർ ആരാണെന്ന് അറിയാൻ കാത്തിരിക്കുകയാണെന്ന് മറ്റു ചിലർ പറയുന്നു. എന്തുതന്നെയായാലും  കുട്ടി ടീച്ചറുടെ ക്ലാസ്സ് എടുക്കാനുള്ള മികവാണ്  പൂച്ചകളെ പോലും ആകർഷിച്ചത് എന്നും പ്രതികരണങ്ങൾ ഉണ്ട്.

English Summary : Viral video of a little girl teaches two cats howto draw

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com