‘മിസ് യു ആന്‍ഡ് ദ ബൈക്ക് റൈഡ്സ്’ ; പപ്പയ്ക്കൊപ്പമുള്ള ക്യൂട്ട് ചിത്രവുമായി സിവ

HIGHLIGHTS
  • ധോണിയെപ്പോലെ നിറയെ ആരാധകരുണ്ട് സിവയ്ക്കും
  • ഒരു സൂപ്പർ ക്യൂട്ട് ചിത്രമാണ് സിവ പങ്കുവച്ചിരിക്കുന്നത്
ms-dhoni-daughter-ziva-social-media-post-says-missing-father-bike-rides
SHARE

പപ്പയ്ക്കൊപ്പമുള്ള ഒരു സൂപ്പർ ക്യൂട്ട് ചിത്രമാണ് ധോണിയുടെ പൊന്നോമന സിവ പങ്കുവച്ചിരിക്കുന്നത്. പപ്പയേയും പപ്പയ്ക്കൊപ്പമുള്ള ആ ബൈക്ക് റൈഡുകളും മിസ് ചെയ്യുന്നു എന്ന അടിക്കുറിപ്പോടെയാണ് സിവ ചിത്രം തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് െചയ്തിരിക്കുന്നത്. ചെന്നൈയിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ പ്രീ സെക്ഷൻ ക്യാമ്പിലാണ് ധോണിയിപ്പോൾ. 

View this post on Instagram

❤️

A post shared by Sakshi Singh Dhoni (@sakshisingh_r) on

ലോക്ഡൗൺ കാലം റാഞ്ചിയിലെ ഫാംഹൗസിൽ പപ്പയ്ക്കൊപ്പം ആഘോഷമാക്കിയ സിവക്കുട്ടി ധോണി ചെന്നൈയിലേയ്ക്കു പോയതോടെയാണ് പപ്പയെ തനിക്ക് മിസ് ചെയ്യുന്നുവെന്നു പറഞ്ഞ് ഈ പോസ്റ്റ് ഇട്ടിരിക്കുന്നത്.  ഫാംഹൗസിൽ പപ്പയ്ക്കൊപ്പം ബൈക്ക്് സവാരി ആസ്വദിക്കുന്ന സിവയുടെ വിഡിയോ  ധോണിയും സാക്ഷിയും  പലതവണ പോസ്റ്റ് ചെയ്തിട്ടുണ്ട്.  കഴിഞ്ഞ പതിനഞ്ചിനാണ് ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി ധോണി പ്രഖ്യാപിച്ചത്.

View this post on Instagram

Miss you and the bike rides .

A post shared by ZIVA SINGH DHONI (@ziva_singh_dhoni) on

ധോണിയെപ്പോലെ നിറയെ ആരാധകരുണ്ട് സിവയ്ക്കും. മലയാളത്തിൽ പാട്ടുകൾ പാടിയും ഗാലറികളിൽ ആർത്തുവിളിച്ചും പപ്പയ്ക്കൊപ്പം കുസൃതികൾ കാട്ടിയും സിവ പലതവണ സോഷ്യൽലോകത്ത് താരമായിട്ടുണ്ട്.

English Summary : M S Dhoni's daughter ziva says in a social media post she missing father bike rides

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA