'എന്റെ മുടി വളരാൻ അമ്മ എണ്ണ ചുട്ട് തരുവാ’; ഇതാണ് കണ്മണിക്കുട്ടിയുടെ നീളൻ മുടിയുടെ രഹസ്യം

HIGHLIGHTS
  • ആ നീളൻ മുടിയിൽ കണ്ണുടക്കാത്തവർ കുറവായിരിക്കും
  • മുടിയുടെ രഹസ്യവുമായി എത്തിയിരിക്കുകയാണ് അമ്മയും കണ്മണിയും
how-to-prepare-oil-for-long-hair-actress-muktha-share-a-video
SHARE

മുക്തയുടെ കണ്മണിക്കുട്ടി സോഷ്യൽമീഡിയയുടേയും കണ്മമിയാണ്.  കണ്മണി എന്ന കിയാരയുടെ വിശേഷങ്ങൾ മുക്ത പങ്കുവയ്ക്കാറുണ്ട്. കണ്മണിയുടെ ഓരോ വിഡിയോ കാണുമ്പോഴും ആ നീളൻ മുടിയിൽ കണ്ണുടക്കാത്തവർ കുറവായിരിക്കും. ആ ഇടതൂർന്നു ഭംഗിയുള്ള മുടിയുടെ രഹസ്യവുമായി എത്തിയിരിക്കുകയാണ് അമ്മയും കണ്മണിയും. മകളുടെ മുടിൽ തേയ്ക്കാൻ ഉപയോഗിക്കുന്ന എണ്ണ എങ്ങനെയാണ് കാച്ചുന്നതെന്ന് പറഞ്ഞുതരികയാണ് മുക്ത ഈ വിഡിയോയിൽ. ഒപ്പം വിശേഷങ്ങളുമായി മകളുമുണ്ട്.

View this post on Instagram

എന്റെ ഇഷ്ടങ്ങൾ 👩💆‍♀️

A post shared by muktha (@actressmuktha) on

’എന്റെ മുടിവളരുന്നതിമായി അമ്മ എനിക്ക് എണ്ണ ചുട്ടു തരുവാ’ എന്നാണ് കുസൃതിയോടെ കണ്മണി വിഡിയോയിൽ പറയുന്നത്. മകൾക്കായി തൊടിയിൽ നിന്നു കിട്ടുന്ന ഔഷധക്കൂട്ടുകളൊക്കെ ഉപയോഗിച്ചാണ് താൻ എണ്ണ കാച്ചുന്നതെന്നാണ് മുക്ത പറയുന്നത്. ഇതൊക്കെ താൻ വളരയേറെ ആസ്വദിച്ചാണ് ചെയ്യുന്നതെന്നും എല്ലാവരും പരീക്ഷിച്ചു നോക്കണമെന്നും കണ്മണിയുടെ അമ്മ പറയുന്നു.  മുടിവളരാൻ വളരെ നല്ലതാണിതെന്നും  മുക്ത പറയുന്നു.

ഗായിക റിമി ടോമിയുടെ സഹോദരൻ റിങ്കുവിന്റേയും  മുക്തയുടേയും മകളായ കിയാര സോഷ്യൽ ലോകത്ത് താരമാണ്. അമ്മയ്ക്കും റിമി കൊച്ചമ്മയ്ക്കുമൊപ്പം പല വിഡിയോകളിലൂടേയും കൺമണിക്കുട്ടി  സോഷ്യൽ മീഡിയയിലൂടെ എത്താറുണ്ട്.

English Summary : How to prepare oil for long hair actress Muktha share a video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA