വിരുന്നുകാർക്ക് ചായയും ശീതളപാനീയവും നൽകി സ്വീകരിക്കുന്ന നാടൻ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ

HIGHLIGHTS
  • റോബട്ടിനെ വികസിപ്പിച്ചെടുത്തത് ഒരു കുട്ടി ശാസ്ത്രജ്ഞനാണ്
  • 4 കിലോഗ്രാം വരെ ഭാരം താങ്ങാൻ കഴിയും ഈ റോബട്ടിന്
tenth-standard-student-made-a-robot-that-serves-tea-and-snacks-to-guests
എമിൽ കുര്യൻ എൽദോസ്
SHARE

മൂവാറ്റുപുഴ∙ പായിപ്ര മാനാറി മോളേക്കുടിയിൽ വീട്ടിലുമുണ്ട് ഒരു ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. വീട്ടിലെത്തുന്നവർക്ക് ചായയും ശീതളപാനീയവുമൊക്കെ നൽകി സ്വീകരിക്കുന്ന തനി നാടൻ കുഞ്ഞപ്പൻ റോബട്. പാഴ്‌വസ്തുക്കളും തെർമോകോളും ബാറ്ററിയും സെൻസറുകളുമൊക്കെ ഉപയോഗിച്ച് വെറും ആയിരം രൂപയ്ക്ക് കുഞ്ഞൻ റോബട്ടിനെ വികസിപ്പിച്ചെടുത്തത് ഒരു കുട്ടി ശാസ്ത്രജ്ഞനാണ്. മൂവാറ്റുപുഴ നിർമല പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മാനാറി മോളേക്കുടി എമിൽ കുര്യൻ എൽദോസ്.

യുട്യൂബിലൂടെയും മറ്റും റോബട്ടിക്സുമായി ബന്ധപ്പെട്ടു കണ്ട വിഡിയോകളിൽ നിന്നു ലഭിച്ച അറിവാണ് റോബട്ടിനെ രൂപപ്പെടുത്താൻ ഉപയോഗിച്ചത്. 4 കിലോഗ്രാം വരെ ഭാരം താങ്ങാൻ കഴിയും ഈ റോബട്ടിന്. ബാറ്ററിയിലാണ് പ്രവർത്തനം. മൊബൈൽ ആപ്പിന്റെ സഹായത്തോടെയാണ് നിയന്ത്രണം. മാനാറി മോളേക്കുടിയിൽ ഫാ.എൽദോസ് കുര്യാക്കോസിന്റെയും പേഴയ്ക്കാപ്പിള്ളി ജനറൽ മർച്ചന്റ്സ് സഹകരണ ബാങ്ക് ജീവനക്കാരി എലിസബത്ത് എൽദോസിന്റെയും മകനാണ് എമിൽ കുര്യൻ.

English Summary : Tenth standard student made a robot that serves tea and snacks to guests

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA