ഇടംകൈ െകാണ്ട് ബാറ്റിങിൽ വിസ്മയം തീർക്കുന്ന രുദ്ര ; ബാറ്റും ബോളും ഷൂസും സമ്മാനിച്ച് ബൽറാം

HIGHLIGHTS
  • മൂന്നുവയസ് തൊട്ട് ക്രിക്കറ്റിനോടാണ് രുദ്രയ്ക്ക് പ്രിയം
  • യുവരാജിന്റെ കളികൾ കണ്ടതോടെ ആ മോഹം വളർന്നു
cricket-little-star-rudhra-v-t-balram-gift-social-media-viral
SHARE

തന്റെ മണ്ഡലത്തിലെ വൈറൽ താരത്തെ കാണാൻ സമ്മാനങ്ങളുമായി സ്ഥലം എംഎൽഎ വി.ടി ബൽറാം എത്തി. വീട്ടിലെത്തിയ അദ്ദേഹം കയ്യോടെ തന്നെ ആ നാലാംക്ലാസുകാരിക്ക് കൊടുക്കാൻ വാങ്ങിക്കൊണ്ടുവന്ന സമ്മാനം കൈമാറി. ക്രിക്കറ്റ് ബാറ്റും, ബോളും, ഷൂസും അടങ്ങുന്ന സമ്മാനത്തിനപ്പുറം രുദ്രയ്ക്ക് മറ്റൊന്നും തൃപ്തിയല്ല. സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോ കണ്ടാണ് മിടുക്കിയെ  അഭിനന്ദിക്കാൻ ബൽറാം എത്തിയത്.</p>

‘മൂന്നുവയസ് തൊട്ട് ക്രിക്കറ്റിനോടാണ് രുദ്രയ്ക്ക് പ്രിയം. അച്ഛൻ വിപിൻ കുഞ്ഞായിരുന്നപ്പോൾ തന്നെ ഗ്രൗണ്ടിൽ ക്രിക്കറ്റ് കളികാണാൻ പോകുമ്പോൾ കുഞ്ഞ് രുദ്രയെയും കൂട്ടാറുണ്ടായിരുന്നു. ഇതോടെ അവളുടെ പ്രിയം ക്രിക്കറ്റിനോടായി. പിന്നീട് യുവരാജിന്റെ കളികൾ കണ്ടതോടെ ആ മോഹം വളർന്നു. ഇന്ന് അത് സ്മൃതി മന്ദാനയിൽ എത്തി നിൽക്കുന്നു. അതേസമയം ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുടെ മികവിനൊപ്പമാണ് രുദ്രയുടെ പ്രകടനത്തെ പലരും ചേർത്തുവയ്ക്കുന്നത്.

ഗാംഗുലിയേപ്പോലെ ഇടംകൈ െകാണ്ട് ബാറ്റിങിൽ രുദ്ര വിസ്മയം തീർക്കുന്നു.  പട്ടാമ്പി ശ്രീമഹര്‍ഷി വിദ്യാലയയിലെ നാലാം ക്ലാസ് വിദ്യാര്‍ഥിയാണ് രുദ്ര. അച്ഛൻ നാട്ടിൽ ജിംനേഷ്യം നടത്തുകയാണ്. ആറുവർഷം മുൻപ് ഈ സ്ഥാപനം ഉദ്ഘാടനം ചെയ്തതും വി.ടി ബൽറാം ആയിരുന്നു. നാളെ തൃശൂരിലെ ഒരു ക്രിക്കറ്റ് അക്കാദമിയിലേക്ക് മകളുമായി പോകാനൊരുങ്ങുകയാണ് വിപിൻ. ഒരു പക്ഷേ ഇന്ത്യയുടെ വനിതാക്രിക്കറ്റ് ടീമിലേക്ക് നാളെയുടെ പ്രതീക്ഷ ഇങ്ങ് പാലക്കാട്ട് നിന്നാകും. 

English Summary : B T Balram gifted cricket kit to little star Rudhra

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA