‘പൂവ് പറിക്കാൻ അമ്മമ്മ സമ്മതിക്കുകയില്ല, വാങ്ങാനും പറ്റില്ല’; തോൽക്കാതെ മൂന്ന് പൂക്കളമൊരുക്കി സായുക്കുട്ടി !

HIGHLIGHTS
  • സിതാരയു‌‌ടെ‌ സായു പൂക്കളമി‌ട‌ുന്നതിന്റെ തിരക്കിലാണ്
  • പറമ്പിലുള്ള പുല്ലൊക്കെ പറിച്ച് നല്ല അസ്സൽ പൂക്കളം തന്നെയി‌ട്ടു
sithara-krishnakumar-post-video-of-daughter-making-pookkalam
SHARE

സിതാരയു‌‌ടെ‌ സായു പൂക്കളമി‌ട‌ുന്നതിന്റെ തിരക്കിലാണ്. ഓണക്കാലമല്ലേ.. ഒരു പൂക്കളമിടാമെന്നു വച്ചാൽ പുറത്തുപോയി പൂ വാങ്ങാൻ ഈ കോവിഡ് സാഹചര്യത്തിൽ ന‌ടക്കില്ല. എന്നാൽ മുറ്റത്തുള്ള പൂവ് പറിക്കാമെന്നു വെച്ചാലോ അമ്മമ്മ ഒട്ടു സമ്മതിക്കുകയുമില്ല. എന്നാൽ അങ്ങനങ്ങു തോറ്റുകൊ‌ടുക്കാൻ സായുക്കുട്ടിയെ കിട്ടില്ല. വല്ലഭന് പുല്ലും ആയുധം എന്ന ചൊല്ല്  ഈ മി‌ടുക്കിയുടെ കാര്യത്തിൽ ശരിയായിയെന്നു പറഞ്ഞാൽ മതിയല്ലോ. പറമ്പിലുള്ള പുല്ലൊക്കെ പറിച്ച് നല്ല അസ്സൽ പൂക്കളം തന്നെയി‌ട്ടു, ഒന്നല്ല മൂന്നെണ്ണം.. അതൊക്കെയിട്ടു  കഴിഞ്ഞപ്പോൾ അല്പം കടലാസ് റോസ് പറിച്ചോളാൻ അമ്മമ്മ. അങ്ങനെ പുല്ലും കടലാസ് റോസും കൊണ്ട് നല്ല തകർപ്പൻ പൂക്കളങ്ങൾ ഒരുക്കിയിരിക്കുകയാണ് സായു.

സാവൺ ഋതു എന്ന സായുക്കുട്ടിയുടെ പൂക്കളവിശേഷങ്ങളുമായാണ് സിതാര ഇത്തവണ സോഷ്യൽ മീഡിയിൽ എത്തിയിരിക്കുന്നത്. ‘ഉള്ള പൂവ് പറിക്കാൻ അമ്മമ്മ സമ്മതിക്കുകയും ഇല്ല !! എന്നാലും കുഞ്ഞുമണി ഹാപ്പിയാണ് !!! ഉള്ളതുകൊണ്ടോണം പോലൊരു കൊറോണം !!!’  എന്ന അടിക്കുറിപ്പോടെയാണ് സിതാര മകൾ പൂക്കളങ്ങൾ ഒരുക്കുന്ന വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. പൂക്കളൊന്നുമില്ലാതെ എങ്ങനെയാണ് പൂക്കളമൊരുക്കിയതെന്ന് സായുക്കുട്ടി വിഡിയോയിൽ പറയുന്നുമുണ്ട്.

മലയാളത്തിന്റെ പ്രിയ ഗായിക സിതാര കൃഷ്ണകുമാറും മകൾ സായു എന്ന സാവൺ ഋതുവും സോഷ്യൽ മീഡിയയ്ക്ക് എന്നും പ്രിയപ്പെട്ടവരാണ്.  കുഞ്ഞു സായുവിന്റെ കുസൃതിയും പാട്ടുമെല്ലാം ടപ്പേന്നാണ് വൈറലാകുന്നത്. അമ്മയെപ്പോലെ സായുവും  ഒരു പാട്ടുകാരിയാണ്. സായുവിന്റെ പാട്ട് വിഡിയോകൾക്ക് നിരവധി ആരാധകരുമുണ്ട്. മകള്‍ക്കൊപ്പമുള്ള വിശേഷങ്ങൾ സിതാര തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവയ്ക്കുക പതിവാണ്.

English Summary : sithara-krishnakumar-post-video-of-daughter-making-pookkalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA