നീന്തൽകുളത്തിൽ മുങ്ങി താഴ്ന്ന സുഹൃത്തിനെ രക്ഷിച്ച് മൂന്ന് വയസ്സുകാരൻ; നെഞ്ചിടിപ്പേറ്റും വിഡിയോ

HIGHLIGHTS
  • നീന്തൽക്കുളമുള്ള എല്ലാ മാതാപിതാക്കൾക്കും ഈ സംഭവം ഒരു പാഠമാകട്ടെ
  • രണ്ടു പേരും കൂടി നീന്തൽ കുളത്തിന് സമീപത്തിരിക്കുകയായിരുന്നു
three-year-old-boy-saves-his-friend-from-drowning-in-pool-video
SHARE

കൂട്ടുകാരൻ നീന്തൽകുളത്തിൽ മുങ്ങിത്താഴുന്നത് കണ്ട് സമചിത്തതയോടെ അവനെ രക്ഷപ്പെടുത്തിയ മൂന്നുവയസുകാരൻ താരമാകുകയാണ്. ബ്രസീലിലെ റയോ ഡി ജനീറോയിലാണ് സംഭവം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി. 

രണ്ടു പേരും കൂടി നീന്തൽ കുളത്തിന് സമീപത്തിരിക്കുകയായിരുന്നു.  നീന്താനുപയോഗിക്കുന്ന വളയം കുളത്തിനുള്ളിൽ നിന്ന് കയ്യെത്തി പിടിക്കാൻ ശ്രമിച്ചപ്പോൾ ഒരാൾ വെള്ളത്തിലേക്ക് വീഴുകയായിരുന്നു. ഇതു കണ്ട് ആദ്യമൊന്ന് പകച്ചെങ്കിലും പിന്നീട് കൂടെയുണ്ടായിരുന്ന ബാലൻ കയ്യെത്തി കൂട്ടാകരനെ മുകളിലേക്ക് വലിച്ചു. ശ്രദ്ധാപൂർവം കരയ്ക്ക് കയറ്റി. വിഡിയോ നെഞ്ചിടിപ്പോടുകൂടി മാത്രമേ കണ്ട് തീർക്കാനാകൂ എന്നാണ് പലരും പ്രതികരിച്ചിരിക്കുന്നത്.

വീട്ടിൽ നീന്തൽക്കുളമുള്ള എല്ലാ മാതാപിതാക്കൾക്കും ഈ സംഭവം ഒരു പാഠമാകട്ടെ എന്നാണ് രക്ഷകനായ കുട്ടി ആർതറിന്റെ അമ്മ വിഡിയോ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിലൂടെ ആർതറിനെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. മാത്രമല്ല സ്ഥലത്തെ പൊലീസ് ഉദ്യോഗസ്ഥർ ആർതറിന്റെ പ്രവർത്തിക്ക് പാരിതോഷികമായി ട്രോഫിയും ഒരു ബാസ്ക്കറ്റ് നിറയെ ചോക്കലേറ്റുകളും സമ്മാനമായി നൽകി.

English summary : Three year old boy saves his friend from drowning in pool video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA