പട്ടത്തിൽ കുരുങ്ങി മൂന്നുവയസുകാരി ആകാശത്തേക്ക് ; നടുക്കും വിഡിയോ

HIGHLIGHTS
  • തായ്​വാനിൽ നടന്ന ഒരു കൈറ്റ് ഫെസ്റ്റിവലിന് ഇടയിലാണ്
  • പറന്നുയരാൻ തുടങ്ങിയ പട്ടത്തിന്റെ ചരടിൽ കുഞ്ഞ് കുരുങ്ങുകയായിരുന്നു
three-year-old-girl-in-taiwan-gets-lifted-into-the-sky-by-kite
SHARE

ആകാശത്തേക്ക് പറന്ന കൂറ്റൻ പട്ടത്തിൽ കുരുങ്ങിയ മൂന്നുവയസുകാരിയും പറന്നുയർന്നു. തായ്​വാനിൽ നടന്ന ഒരു കൈറ്റ് ഫെസ്റ്റിവലിന് ഇടയിലാണ് നടുക്കുന്ന സംഭവം. ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പറന്നുയരാൻ തുടങ്ങിയ പട്ടത്തിന്റെ ചരടിൽ കുഞ്ഞ് കുരുങ്ങുകയായിരുന്നു. കൂറ്റൻ പട്ടം കുഞ്ഞിനെയും കൊണ്ട് പറന്നു. നിലത്തു നിന്ന് പൊങ്ങിയ കുഞ്ഞുമായി പട്ടം ഉയരത്തിലേക്ക് പറന്നതോടെ ഒപ്പം നിന്നവർ ബഹളം വച്ചു. ഇതിന് പിന്നാലെ ഓടിയെത്തിയ ജനക്കൂട്ടം പട്ടച്ചരട് തിരികെ പിടിച്ച് സാവധാനത്തിൽ കുഞ്ഞിനെ സുരക്ഷിതമായി താഴെയെത്തിച്ചു. പരുക്കുകളൊന്നും കൂടാതെ കുട്ടി സുരക്ഷിതമായി താഴെയെത്തി. 

 English Summary : Three year old girl in Ttaiwan gets lifted into the sky by kite

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA