ADVERTISEMENT

ഒരു കുഞ്ഞു ജനിക്കുമ്പോഴാണ് ഒരു അമ്മയും ജനിക്കുന്നത്. കുഞ്ഞിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും കണ്ടറിഞ്ഞു 'അമ്മ ഓരോന്നും ചെയ്യുന്നു. തന്റെ ആദ്യത്തെ കൺമണി ചെയ്യുന്ന ഓരോ കാര്യങ്ങളും ആദ്യം അടയാളപ്പെടുത്തപ്പെടുക അമ്മയുടെ മനസിലാണ്. ഒമാനിൽ സ്ഥിരതാമസമാക്കിയ പത്തനംതിട്ട സ്വദേശിനി ഗായത്രിയും  അത്തരത്തിൽ ഒരു അമ്മയാണ്. മകൾ യാമി ജനിച്ചപ്പോൾ മുതൽ ഈ അമ്മയും കുഞ്ഞിനൊപ്പം ക്രിയേറ്റിവ് ആയ കാര്യങ്ങളുമായി ബാല്യം ആഘോഷിക്കുകയാണ്.

viral-photoshoot-of-siblings-yami-and-aadhi

അപ്പോഴാണ് മകൻ ആദിയുടെ ജനനം. ആദിക്ക് ഒന്നര വയസ് കഴിഞ്ഞപ്പോൾ കാണുന്നവരെല്ലാം പറയാൻ തുടങ്ങി, അല്ല ആരിത് യാമിയുടെ തനി പകർപ്പണല്ലോ എന്ന്. സ്വതവേ ക്രിയേറ്റിവ് ആയ കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്ന ഗായത്രിക്കും മകൾ യാമിക്കും വേറെന്തു വേണം? ഉടനടി ഗായത്രി മകളുടെ ചെറുപ്പത്തിലെ ചില ചിത്രങ്ങൾ തെരെഞ്ഞെടുത്തു. ആദി കുട്ടനെ സമാനമായ രീതിയിൽ നിർത്തി ചിത്രങ്ങളെടുക്കാനും തുടങ്ങി. 

viral-photoshoot-of-siblings-yami-and-aadhi

അതോടെ സംഭവം ജോറായി. ഒന്നും രണ്ടുമല്ല, നിരവധി ചിത്രങ്ങളാണ് ഈ അമ്മയും മക്കളും ചേർന്നു റീ ക്രിയേറ്റ് ചെയ്തത്. യാമിയുടെയും ആദിയുടേയും പേരിടൽ മുതൽ വിവിധ അവസരങ്ങളിലായി എടുത്ത ചിത്രങ്ങളുടെ ഒരു സീരീസ് തന്നെയാണ് ഒരുക്കിയിരിക്കുന്നത്. കണ്ടാൽ ആർക്കും അത്ഭുതം തോന്നും . മാത്രമല്ല, ചിത്രത്തിൽ ഉള്ളവർ ഇരട്ടക്കുട്ടികൾ അല്ലെന്നു ആരും പറയില്ല എന്നതാണ് മറ്റൊരു പ്രത്യേകത. 

കുട്ടികൾക്കൊപ്പം പരമാവധി സമയം ക്രിയേറ്റിവ് ആയി ചെലവഴിക്കുന്നതിൽ ഭാഗമായാണ് ഇതെല്ലാം ഗായത്രി ചെയ്യുന്നത്. ചിത്ര രചന, വ്‌ളോഗുകൾ, ബോട്ടിൽ ആർട്ട് തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്യുന്നുണ്ട് അമ്മയും മക്കളും. അച്ഛന്റെ പൂർണ പിന്തുണ എല്ലാ കാര്യങ്ങൾക്കുമുണ്ട്. ബാല്യകാലം അതിന്റേതായ എല്ലാ രസത്തോടെയും ആഘോഷിച്ചു തീർക്കുകയാണ് യാമിയും ആദിയും.

 Emglish Summary : Viral photo shoot of siblings

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com