ADVERTISEMENT

വയസ് പതിനൊന്നാണ് രോഹിത് മേനോൻ എന്ന മിടുക്കന്റെ പ്രായം. ആറാം ക്ലാസിൽ പഠിക്കുന്നു. അറിയപ്പെടുന്ന ഒരു കാർ നിർമാതാവാകണം എന്നാണ് ഈ ചെറു പ്രായത്തിൽത്തന്നെ രോഹിതിന്റെ ആഗ്രഹം.  ഈ ആഗ്രഹം കേട്ടിട്ട് എന്ത് തോന്നുന്നു ? അതെ, രോഹിത് വേറെ ലെവലാണ്. ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും അങ്ങനെ തന്നെ.  കാറുകളെ കുറിച്ച് പഠിക്കുക, ബിഎംഡബ്ള്യു, ബെൻസ് എന്നു വേണ്ട....എല്ലാ കാറുകളുടെയും റിവ്യൂ ആണ് ആശാന്റെ ഇഷ്ട വിനോദം. റോ വ്ലോഗ്സ് എന്ന പേരിൽ ആരംഭിച്ചിട്ടുള്ള വ്ലോഗ് വഴിയാണ് രോഹിത് കാറുകളെ പരിചയപ്പെടുത്തുന്നത്. 

രോഹിതിന്റെ ഈ കാർ ഭ്രമം തുടക്കത്തിൽ വീട്ടുകാർക്ക് അത്ര സീരിയസ് ആയി തോന്നിയില്ല. എന്നാൽ ദുബായിൽ സ്ഥിരതാമസമാക്കിയ രോഹിത്തിനും കുടുംബത്തിനും അടുത്തിടെ ഒരു ക്ഷണമെത്തി. ദുബായ് പൊലീസിന്റെ പക്കൽ നിന്നും. എന്തിനെന്നോ ? ദുബായ് പൊലീസിന്റെ സൂപ്പർ കാറുകളെ പരിചയപ്പെടാനും റോ വ്ലോഗ്സ് വഴി അത് പരിചയപ്പെടുത്താനും അവസരം നൽകിക്കൊണ്ട്. ആ ക്ഷണം എത്തിയതോടെ അമ്മ ശ്രീലക്ഷ്മിയും അച്ഛൻ സിബി ഗോപിനാഥും അക്ഷരാർത്ഥത്തിൽ ഞെട്ടി. 

രോഹിത് എന്ന ഈ കൊച്ചു മിടുക്കൻ ദുബായ് പൊലീസിന്റെ സൂപ്പർ കാറുകളുടെ പടങ്ങൾ മാത്രം കാണിച്ചുകൊണ്ട് ഒരു വിഡിയോ ചെയ്തിരുന്നു. ഈ വിഡിയോയിൽ നിന്നും രോഹിതിന്റെ കാറുകളോടുള്ള ഇഷ്ടം കണ്ടറിഞ്ഞാണ് ദുബായ് പൊലീസ് ഇത്തരത്തിൽ ഒരവസരം നൽകിയത്. ക്ഷണം ലഭിച്ച് തൊട്ടടുത്ത ദിവസങ്ങളിലൊന്നിൽ തന്നെ അച്ഛനും അമ്മയ്ക്കും ഒപ്പം രോഹിത് പൊലീസ് വാഹനങ്ങൾ കാണാനും പരിചയപ്പെടാനും എത്തി. 

dubai-police-super-car-review-by-rohith-menon-ro-vlogs1

ഓടി 5 , ലംബോർഗിനി, ഹമ്മർ, ഫെറാരി  എന്നു വേണ്ടാ  ദുബായ് പൊലീസിന്റെ സ്മാർട്ട് പൊലീസ് വിംഗിലെ  ഒട്ടുമിക്ക വാഹനങ്ങളും നേരിൽ കാണാനും ചിലതിലൊക്കെ ഒരു റൈഡ് നടത്താനും അവസരം ലഭിച്ചു. ഇനി ചിത്രങ്ങൾ ഉപയോഗിച്ചുള്ള, വിഡിയോ ഉപയോഗിച്ച് തന്നെ വ്ലോഗ് ചെയ്യാൻ അവസരം ലഭിച്ചു. 

‘ശരിക്കും പൊലീസിന്റെ റൈഡ് വന്നപ്പോൾ ഞാൻ ഞെട്ടി പോയി. എക്സൈറ്റഡ് ആയി. കാറിന്റെയൊക്കെ ഇന്റീരിയർ കാണാനും റൈഡ് ചെയ്യാനും പറ്റി. അത് വലിയ സന്തോഷമുണ്ടാക്കി'' രോഹിത് പറയുന്നു. 

സാധാരണ ഒരു പതിനൊന്ന് വയസുള്ള കുട്ടി കാറുകളെ ഇഷ്ടപ്പെടുന്നതു പോലെയല്ല, രോഹിത് ഇഷ്ടപ്പെടുന്നത്. കാറിന്റെ എല്ലാവിധ സ്പെസിഫിക്കേഷനുകളും അടുത്തറിയാനും മനസിലാക്കാനും രോഹിത് സമയം ചെലവഴിക്കുന്നു. അത് പഠിക്കാനുള്ള താല്പര്യവും വേറെ ലെവലാണ് എന്ന് 'അമ്മ ശ്രീലക്ഷ്മി സാക്ഷ്യപ്പെടുത്തുന്നു. 

എന്തായാലും ഇനി റോ വ്ലോഗ്‌സിന്റെ പുതിയ എപ്പിസോഡുകൾ കാണണം എങ്കിൽ അല്പം കാത്തിരിക്കണം. ദുബായ് ജീവിതത്തിനു ഫുൾസ്റ്റോപ്പ് ഇട്ട് രോഹിതും മാതാപിതാക്കളും വേദനയും ദിവസങ്ങൾക്ക് മുൻപ്  അയർലണ്ടിലേക്ക് ചേക്കേറിക്കഴിഞ്ഞു.ഇനി അയർലണ്ടിലെ വാഹനങ്ങളെ രോഹിത് പരിചയപ്പെടുത്തുന്നതിനായി കാത്തിരിക്കാം 

English Summary : Dubai police super car review by Rohit Menon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com