‘ആലിയും ഡാഡയും’ ചിത്രം പങ്കുവച്ച് സുപ്രിയ: മകളുടെ മുഖം എന്നാണ് കാണാൻ പറ്റുന്നതെന്ന് ആരാധകൻ

HIGHLIGHTS
  • ആലിക്കുട്ടിയുടെ ഒരു ചിത്രത്തിനായി കാത്തിരിക്കുകയാണ്
  • ആലിയുടെ ഒരു ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ
supriya-post-a-photograph-of-alankrita-and-prithviraj
SHARE

ആലിയും ഡാഡയും വാഗമണ്ണിൽ പ്രകൃതി ഭംഗി ആസ്വദിച്ചിരിക്കുന്ന ഒരു ചിത്രമാണ് സുപ്രിയ ഇത്തവണ പങ്കുവച്ചിരിക്കുന്നത്. പതിവ് പോലെ ആലി എന്ന അലംകൃത പുറം തിരിഞ്ഞിരിക്കുന്ന ഒരു ചിത്രമാണ് ഇതും. മനോഹരമായ രണ്ടു ദിവസങ്ങളായിരുന്നു വാഗമണ്ണിൽ ചിലവഴിച്ചതെന്നും സുപ്രിയ കുറിക്കുന്നു. എന്നാൽ ചിത്രത്തേക്കാൾ അതിന് വന്നിരിക്കുന്ന ചില കമന്റുകളാണ് ശ്രദ്ധേയമാകുന്നത്. ആലിയുടെ മുഖമൊന്നു കാണാൻ നിരവധിപ്പേർക്ക് ആഗ്രഹമുണ്ടെന്നതിന് തെളിവാണ് ചിത്രത്തിന് താഴെ കാണുന്ന ചില കമന്റുകൾ. ‘മോൾടെ മുഖം എന്നാണ് ഒന്ന് കാണാൻ പറ്റുന്നത്’ എന്നാണ് ഒരു ആരാധകന്റെ ചോദ്യം. 

വളരെ അപൂർവമായി മാത്രമേ പൃഥ്വിരാജും സുപ്രിയയും മകളുടെ മുഖം വ്യക്തമാകുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്യാറുള്ളൂ.  ആലിയുടെ മുഖം വ്യത്കമാക്കാതെ പോസ്റ്റ് ചെയ്ത പല ചിത്രങ്ങൾക്കും ആരാധകർ സമാനമായ കമന്റുകൾ ഇടാറുണ്ട്. ഏതായായലും ആലിക്കുട്ടിയുടെ ഒരു ചിത്രത്തിനായി കാത്തിരിക്കുകയാണ് ഈ കുഞ്ഞുതാരത്തിന്റെ ആരാധകർ.

പൃഥ്വിരാജിനെപ്പോലെ തന്നെ മലയാളികളുടെ  ഇഷ്ടം നേടിയെടുത്തിരിക്കുകയാണ് മകൾ അലംകൃതയും. ആലിയെക്കുറിച്ചുള്ള പുതിയ വിശേഷങ്ങൾ ആകാംക്ഷയോടെയാണ് പ്രേക്ഷകർ സ്വീകരിക്കാറുള്ളത്. പൃഥ്വിയും സുപ്രിയയും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന  മകളുടെ വിശേഷങ്ങൾ വലിയ തോതിൽ ആഘോഷിക്കപ്പെടാറുമുണ്ട്.

English Summary : Supriya post a photograph of Alankrita and Prithviraj

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA