ADVERTISEMENT

കൊറോണ വൈറസ് വ്യാപനത്തോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ക്ലാസ്സുകൾ ഓൺലൈനായി എടുത്തു തുടങ്ങിയത്  പലരും ഏറെ ആശ്വാസമായാണ് കണക്കാക്കുന്നത്. എന്നാൽ സൗകര്യങ്ങൾ എല്ലാവർക്കും ഒരുപോലെയല്ലയെന്ന് ഓർമ്മിപ്പിക്കുന്ന ഒരു ചിത്രമാണ് കാലിഫോർണിയയിൽ നിന്നും പുറത്തു വരുന്നത്. വീട്ടിൽ ഇൻറർനെറ്റ് കണക്ഷൻ ഇല്ലാത്തതിനെ തുടർന്ന് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നതിന് വേണ്ടി ഒരു റസ്റ്റോറന്റിലെ സൗജന്യ വൈഫൈ ഉപയോഗിച്ചുകൊണ്ട് വഴിയരികിൽ ഇരിക്കുന്ന രണ്ട് പെൺകുട്ടികളുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.

അമേരിക്കയിലെ പ്രശസ്ത ഭക്ഷണ ശൃംഖലയായ ടാക്കോ ബെൽ റസ്റ്റോറന്റിന് മുന്നിലെ കാർ പാർക്കിങ്ങിലാണ് പെൺകുട്ടികൾ ഓൺലൈൻ പഠനം നടത്തുന്നത്. ഈ കാഴ്ചകണ്ട ആരോ ഒരാൾ പകർത്തിയതാണ് ചിത്രം.  മാറിവരുന്ന സാഹചര്യങ്ങളിൽ തുടർവിദ്യാഭ്യാസം നടത്തുക എന്നത് എല്ലാവർക്കും ഒരുപോലെയല്ലയെന്ന് ഓർമ്മിപ്പിക്കൽ കൂടിയാണിത്. പെൺകുട്ടികളുടെ ചിത്രം വളരെ വേഗം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ അധികാരികളുടെ ശ്രദ്ധയിലും എത്തി. ഇതേത്തുടർന്ന് അവർക്ക് വീട്ടിൽതന്നെ ഹോട്സ്പോട്ട് സംവിധാനം ഒരുക്കി കൊടുത്തിട്ടുണ്ട്.

View this post on Instagram

My mom sent me this picture today. These 2 young girls were looking for a place with WiFi to do their school work so they sat near Taco Bell to connect to the free WiFi. A lot of us don’t have to worry about having a proper WiFi connection or a quiet place to work from home. Every student from preschool through college should have free access to reliable WiFi especially now. What can we do as a community to pull together for students who need something as simple as WiFi in order to succeed? Please share and tag people in our community who can help. UPDATE: THE GIRLS WERE IDENTIFIED BY THEIR SCHOOL DISTRICT AND GIVEN HOTSPOTS! I’M SURE THERE ARE OTHER CHILDREN IN NEED, I AM HOPING THEY ALL GET THE TOOLS THEY NEED! IF LOCAL BUSINESSES WOULD LIKE TO DONATE THEIR SPACE TO SET UP OUTDOOR INTERNET CAFES, PLEASE LET ME KNOW. I WOULD LOVE TO HELP RALLY UP SUPPLIES AND MAN POWER! I ENCOURAGE EVERYONE TO REACH OUT TO YOUR OWN COMMUNITIES TO HELP STUDENTS IN YOUR AREA PLEASE CHECK OUT THE UPDATE ON THE FALSE POLICE ALLEGATIONS MADE BY A REPOSTER OF THIS PICTURE! DO HOMEWORK BEFORE YOU DONATE TO ANYONE. UNFORTUNATELY THERE IS QUESTIONABLE BEHAVIOR. HOPING THAT THOSE HELPING HAVE GOOD INTENTIONS. 😞 Although I appreciate it, please don’t follow my page. It’s only public for now because of this picture but I will be erasing all new followers. #freewifi #salinas #equityineducation #socialinjustice #socialinequality #educationmatters #wififorall #educationforall #salinascalifornia #digitaldivide #cometogether #communitylove #ittakesavillage #saveourkids #dosomething

A post shared by ✌️ ❤️ 😃 (@ms_mamie89) on

പെൺകുട്ടികളുടെ ആവശ്യത്തിന് പരിഹാരം കാണാൻ സാധിച്ചെങ്കിലും കൊറോണ മഹാമാരിയെ തുടർന്ന്  ഇപ്പോഴും ശരിയായ വിധത്തിൽ വിദ്യാഭ്യാസം തുടരാൻ സാധിക്കാത്ത അനേകം കുട്ടികൾ ലോകമെമ്പാടുമുണ്ട് എന്ന തിരിച്ചറിവാണ് സംഭവം നൽകുന്നത്. വിദ്യാർത്ഥികളുടെ ചിത്രം വൈറലായതിനു പിന്നാലെ അവർക്ക് വേണ്ടി ഫണ്ട് റൈസിംഗും പലഭാഗങ്ങളിലായി നടന്നിരുന്നു. ഇതിൽ നിന്നും അവരുടെ കുടുംബത്തിനായി 1,30,000 ഡോളറാണ് സംഭാവനയായി ലഭിച്ചത്.

 English Summary : Two students using taco bells free Wi Fi to finish homework

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com