ADVERTISEMENT

കുട്ടികളുടെ പ്രാർത്ഥനകൾ എപ്പോഴും നിഷ്കളങ്കവും ആത്മാർത്ഥവുമായിരിക്കും. അത്തരത്തിൽ തിരുവോണദിനത്തിൽ  ഒരു കൊച്ചു കുറുമ്പി ഓണത്തപ്പനോട് നടത്തുന്ന പ്രാർത്ഥനയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുന്നത്. ഭംഗിയായി കളം വരച്ച് ഓണത്തപ്പനെയും ഒരുക്കി അതിനുമുന്നിൽ ഇരുന്നാണ് കുരുന്നിന്റെ പ്രാർത്ഥന.

മുതിർന്നവർ ആരോ ചൊല്ലിക്കൊടുക്കുന്ന വാചകങ്ങൾ അതേപോലെ ഏറ്റുചൊല്ലുകയാണ് ഈ മിടുക്കി. അടുത്തകൊല്ലം നേരത്തെ വരണേ എന്ന് കൈകൂപ്പിപ്പിടിച്ചിരുന്നു  ഓണത്തപ്പനോട് പറഞ്ഞു കൊണ്ടാണ് പ്രാർത്ഥനയുടെ തുടക്കം. ഇടയ്ക്ക് നല്ലതൊക്കെ തരണേ എന്നു ചൊല്ലി കൊടുത്തപ്പോൾ അതും അതേപോലെ പോലെ ഏറ്റുചൊല്ലി. അപ്പോഴാണ്  ഒരു കാര്യം ഓർത്തത്. കിട്ടിയ ചാൻസിന് ആവശ്യമുള്ളത് ചോദിച്ചു കളയാം എന്നുകരുതി ഓണത്തപ്പനോട് ചിക്കൻ ബിരിയാണി ആവശ്യപ്പെടുകയാണ് കക്ഷി. നല്ലതൊക്കെ ചോദിക്കുന്ന കൂട്ടത്തിൽ നല്ല ചിക്കൻ ബിരിയാണി ചോദിച്ചാൽ കിട്ടിയാലോ എന്നതാണ്  കുഞ്ഞുമനസ്സിൽ ഉണ്ടായ ചിന്ത.

'ചിക്കൻ ബിരിയാണി ഒക്കെ തരണേ' എന്ന നിഷ്കളങ്കമായ പ്രാർത്ഥന കേട്ട് വീട്ടുകാർക്കും ചിരിപൊട്ടി. ചുറ്റുമുള്ളവരുടെ ചിരി കണ്ടിട്ട്  ഇത്രയ്ക്ക് ചിരിക്കാൻ എന്താ എന്നഭാവത്തിൽ  'ഇതെന്താ' എന്നും കുട്ടികുറുമ്പി ചോദിക്കുന്നതായി ദൃശ്യങ്ങളിൽ കാണാം. എന്തായാലും ഓണത്തപ്പനോടുള്ള വെറൈറ്റി പ്രാർത്ഥന സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിക്കഴിഞ്ഞു.

 English Summary : Viral video of a little girl praying to Oanathappan 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com