ആലിയും ഡാഡയും വെള്ളത്തിൽ കളിയാണ്; സൺഡേ ഫൺഡേ ആക്കി പൃഥ്വിയും മകളും

HIGHLIGHTS
  • പൃഥ്വിയും ഈ തകർപ്പൻ ചിത്രം റീ പോസ്റ്റ് ചെയ്തിട്ടുണ്ട്
  • ആലിക്കുട്ടിയുടെ മുഖം ഈ ചിത്രത്തിലും വ്യക്തമല്ല
supriya-post-a-pohoto-of-prithviraj-and-daughter
SHARE

അവധി മൂഡിലാണ് ആലിയും ഡാഡയും, സൺഡേ ഫൺ ഡേ ആക്കി കടലിൽ അടിച്ചുപൊളിക്കുകയാണ് പൃഥ്വിരാജും മകൾ ആലി എന്ന അലംകൃതയും.  ആലിയും ഡാഡയും കടലിൽ കളിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് സുപ്രിയ. പൃഥ്വിയും ഈ തകർപ്പൻ ചിത്രം റീ പോസ്റ്റ് ചെയ്തിട്ടുണ്ട്.

പതിവുപോലെ ആലിക്കുട്ടിയുടെ മുഖം ഈ ചിത്രത്തിലും  വ്യക്തമല്ല. ചിത്രത്തിൽ പുറം തിരിഞ്ഞുനിന്നു കടൽവെള്ളത്തിൽ കളിക്കുകയാണ് ആലി. സൺഡേ ഫൺഡേ, വാട്ടർ ബേബി തുടങ്ങിയ ഹാഷ് ടാഗുകൾക്കൊപ്പമാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്.  കഴിഞ്ഞ ദിവസം വാഗമണ്ണിൽ അവധി ആഘോഷിക്കുന്ന ഡാഡയുടേയും ആലിയുടേയും ചിത്രം സുപ്രിയ പോസ്റ്റ് ചെയ്തിരുന്നു.

View this post on Instagram

Sunday Funday#ArabianSea#Daada& Ally#WaterBaby

A post shared by Supriya Menon Prithviraj (@supriyamenonprithviraj) on

ആലിക്കുട്ടിയുടെ പിറന്നാൾ ദിനം അടുത്തെത്തിയിരിക്കുകയാണ്. സെപ്റ്റമ്പർ എട്ടിനാണ് ആലിയുടെ ആറാം പിറന്നാൾ. കഴിഞ്ഞ പിറന്നാളിന് മകളുടെ മുഖം വ്യക്തമാകുന്ന ചിത്രം പൃഥ്വി പങ്കുവച്ചിരുന്നു. ഇത്തവണയും ആലിക്കുട്ടിയുടെ മുഖം കാണുന്ന ചിത്രം പങ്കുവയ്ക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. പതിവുപോലെ ആലിയുടെ മുഖം കാണുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്യാമോയെന്ന് നിരവധിപ്പേരാണ് ചോദിച്ചിരിക്കുന്നത്.

 English Summary : Supriya post a pohoto of Prithviraj anddaughter

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA