ADVERTISEMENT

ആറാം പിറന്നാൾ ദിനത്തിൽ ആലിയു‌‌ടെ ഒരു തകർപ്പൻ ചിത്രമാണ് പൃഥ്വി പങ്കുവച്ചിരിക്കുന്നത്. ഇത്തവണ ആരാധകരെ നിരാശപ്പ‌ടെുത്താതെ ആലിമോളുടെ മുഖം കാണിക്കുന്ന ചിത്രം തന്നെയാണ് താരം പോസ്റ്റ് ചെയ്തത്. 

‘ജന്മദിനാശംസകൾ സൺഷൈൻ ! നീ എല്ലായ്‌പ്പോഴും ‍ഡാഡയുടേയും മമ്മയുടെയും ഏറ്റവും വലിയ സന്തോഷവും തിളക്കമാർന്ന പ്രകാശവും ആയിരിക്കും’.  എന്നാണ് മകളുടെ ചിത്രത്തിനൊപ്പം പൃഥ്വി കുറിച്ചിരിക്കുന്നത്. സുപ്രിയയും മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് ഇതേ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചി‌ട്ടുണ്ട്.

ആലിയുടെ പിറന്നാൾ ദിനത്തിനായി ആരാധകരും കാത്തിരിക്കുകയായിരുന്നു. പതിവിൽ നിന്നും വ്യത്യസ്തമായി ഈ കുഞ്ഞുതാരത്തിന്റെ മുഖം വ്യക്തമാകുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്യുമെന്ന പ്രതീക്ഷയിലായിരുന്നു ആലിയെ ഇഷ്ടപ്പെടുന്നവർ. അച്ഛന്റെ തനി പകർപ്പാണ് ആലി എന്നാണ് ചിലർ കമന്റ് ചെയ്തിരിക്കുന്നത്. ആലിയ്ക്ക് പിറന്നാൾ ആശംസകളുമായി നിരവധിപ്പേരാണ് എത്തിയിരിക്കുന്നത്.  

English Summary :  Prithviraj post birthday wishes to daughter Alankritha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com