പഞ്ചസാര കണ്ടാൽ കണ്ട്രോൾ പോകാതിരിക്കുമോ? കേക്കുണ്ടാക്കാൻ മുത്തശ്ശിയെ സഹായിച്ച് കുറുമ്പൻ: ചിരി വിഡിയോ

HIGHLIGHTS
  • കുട്ടിക്കുറുമ്പന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
  • കേക്കിനായുള്ള ബട്ടറിലായി കുറുമ്പന്റെ കണ്ണ്
viral-video-of-a-two-year-old-boy-making-cake-with-grandmother
Photo Credit : Twitter
SHARE

കൊറോണക്കാലമല്ലേ.. വെറുതേ ഇരിക്കുവല്ലേ... എന്നാൽ മുത്തശ്ശിയ്ക്കൊപ്പം ഒരു കേക്ക് ഉണ്ടാക്കി പഠിച്ചേക്കാം എന്നു കരുതി തു‌‌ടങ്ങിയതാ... എന്തു പറയാനാ ഈ പഞ്ചസാരയും ബട്ടറുമൊക്കെ കണ്ടാൽ കണ്ട്രോൾ പോകാതിരിക്കുമോ?  മുത്തശ്ശിയെ കേക്കുണ്ടാക്കാൻ സഹായിക്കാൻ പോയിട്ട് പഞ്ചസാരയും  ബട്ടറുമൊക്ക വാരിക്കോരി അകത്താക്കുന്ന ഒരു കുട്ടിക്കുറുമ്പന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

ഏപ്രൺ ഒക്കെ കെട്ടിയാണ് പാചക വിഡിയോയ്ക്കായി ഈ രണ്ടുവയസുകാരൻ റെ‍ഡിയായി നിൽക്കുന്നത്. ആദ്യം മുത്തശ്ശി പഞ്ചസാര  അളവു പാത്രത്തിലേയ്ക്ക് പകർത്തേണ്ട താമസം കുഞ്ഞിക്കെകൾകൊണ്ട് വേഗം തന്നെ കുറച്ച് അകത്താക്കി കക്ഷി. അതു കഴിഞ്ഞ് കേക്കിനായുള്ള ബട്ടറിലായി കുറുമ്പന്റെ കണ്ണ്. ബട്ടർ എ‌ടുത്തതും ടപ്പേന്ന് അതും കുറച്ച് അകത്താക്കി. പിന്നെ മുത്തശ്ശിയും കൊച്ചുമകനും തമ്മിൽ പിടിവലിയായി. അതിനിടയിൽ കുറച്ച് കേക്ക് മിക്സ് മേശപ്പുറത്തും വീണു. 

കുഞ്ഞികൈകൾ പിടിച്ച് മുട്ട പൊട്ടിച്ച് ഒഴിപ്പിപ്പിക്കാനായി മുത്തശ്ശിയുടെ അ‌ടുത്ത ശ്രമം. എന്നാൽ ആ പച്ചമുട്ടയും വെറുതെവിടാൻ ഉദ്ദേശമില്ലായിരുന്നു അവന്. അതും കുറച്ച് അകത്താക്കുകയാണ് ഈ കുറുമ്പൻ. കൊച്ചുമകന്റെ കുസൃതിയ്ക്കു മുന്നിൽ പലപ്പോഴും ചിരിയടക്കാൻ പാ‌ടുപെടുകയാണ് മുത്തശ്ശി. ഈ കേക്കുണ്ടാക്കൽ വിഡിയോ കണ്ട് ചിരിച്ചുപോകാത്തവർ കാണില്ല. ഈ കുഞ്ഞുമിടുക്കന്റെ കേക്ക് വിഡിയോയ്ക്കു നിരവധി ലൈക്കുകളും കമന്റുകളുമാണ്. 

 English Summary : Viral video of a two year old boy making cake with grandmother

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA