ADVERTISEMENT

മലയാളത്തിന്റെ പ്രിയതാരം ദിവ്യ ഉണ്ണി  ഇളയ മകൾപ്പൊപ്പമുളള്ള മനോഹരമായ രണ്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ്. നൃത്തത്തിനായുള്ള വേഷത്തിലാണ് ദിവ്യ. അമ്മയെ കൗതുകപൂർവം നോക്കുകയാണ്  മകൾ ഐശ്വര്യ. തന്റെ ജീവിതത്തിലെ പുതിയ അതിഥിയായ കുഞ്ഞാവയ്ക്കൊപ്പം നിൽക്കുന്ന മനോഹരമായ ഈ ചിത്രത്തിന് സമൂഹമാധ്യമത്തിൽ നിറയെ ഇഷ്ടം നേടുകയാണ്

ഈ ക്യൂട്ട് ചിത്രങ്ങൾക്ക് താഴെ ദിവ്യ കുറിച്ചതിങ്ങനെയാണ് ‘ഷൂട്ടിന്റെ തിരശ്ശീലയ്ക്ക് പിന്നിൽ വളരെ മികച്ചതായി.  ചുറ്റുപാടിൽ സംഭവിക്കുന്നതെന്താണെ മനസിലാക്കാൻ ശ്രമിക്കുന്ന അവളുടെ കൗതുകകരമായ ചെറിയ കണ്ണുകൾ കാണുമ്പോൾ സന്തോഷം.  ജീവിതത്തിലെ ഓരോ ദിവസവും കുട്ടികള്‍ക്ക് ഓർമകള്‍ സമ്മാനിക്കുന്നു. ഇവിടെ കൂടുതൽ ഓർമ്മകൾ ഉണ്ടാക്കുകയാണ്.’‍

കഴിഞ്ഞ ജനുവരി 14നാണ് ദിവ്യ ഉണ്ണിക്ക് പെൺകുഞ്ഞ് ജനിക്കുന്നത്. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നൽകിയെന്ന് ദിവ്യ ഉണ്ണി തന്നെയാണ് സോഷ്യൽ മീ‍ഡിയയൂടെ അറിയിച്ചത്. അർജുൻ മീനാക്ഷി എന്നീ രണ്ട് മക്കൾ കൂടിയുണ്ട് ദിവ്യയ്ക്ക്.

വിവാഹ ശേഷം സിനിമ വിട്ട് അമേരിക്കയിൽ സ്ഥിരതാമസമാക്കിയെങ്കിലും  നൃത്തത്തിലും സോഷ്യൽ മീഡിയയിലും ദിവ്യ സജീവമാണ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളുമൊക്കെ താരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുക പതിവാണ്. നിരവധി പേരാണ് താരത്തിന്റെ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുള്ളത്. 

English Summary : Divya Unni post cute photos with daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com