മുത്തശ്ശിയു‌‌ടെ ജീവൻ രക്ഷിക്കാൻ 11 വയസുകാരൻ ബെന്‍സ് ഓടിച്ച് ആശുപത്രിയിലേയ്ക്ക് ; വിഡിയോ

eleven-year-old-saves-his-grandma-suffering-medical-emergency
SHARE

ഷുഗർ ലെവൽ കുറഞ്ഞ് അടിയന്തര മെഡിക്കല്‍ സഹായം ആവശ്യമായി വന്ന മുത്തശ്ശിയുടെ രക്ഷകനായി കൊച്ചുമകൻ. തനിക്ക് നടക്കാനാകുമായിരുന്നില്ലെന്നും മുട്ടിലിഴഞ്ഞ് സഹായത്തിനു കേഴുന്ന തന്നെ കണ്ട 11 കാരൻ കൊച്ചുമകൻ ഓടിയെത്തുകയായിരുന്നവെന്നും മുത്തശ്ശി പറയുന്നു. ഇന്ത്യാനോപോളിസിലാണ് സംഭവം. പിജെ ബ്രൂവർ ലയെ എന്ന 11 കാരനാണ് മുത്തശ്ശിയുടെ രക്ഷകനായത്. എന്നാൽ ചെറിയ കുട്ടി വണ്ടി ഓടിച്ചതിനെതിരെ പലരും പ്രതിഷേധവും അറിയിക്കുന്നുണ്ട് വിഡിയോയ്ക്ക് താഴെ

വീട്ടുമുറ്റത്തു നിന്നും അകത്തേക്കെത്തിയ പിജെ നേരെ കയ്യില്‍ കിട്ടിയ കീ എടുത്തുകൊണ്ടാണ് ഓടിയത്. പിന്നെ മുത്തശ്ശി കണ്ടത് വീട്ടിലെ ബെൻസ് തന്റെ അടുക്കലേക്ക് എത്തുന്നതാണ്. മുത്തശ്ശിയെ വണ്ടിയിലിരുത്തി ഉടൻ ആശുപത്രിയിലാക്കുകയായിരുന്നു ഈ പതിനൊന്നുകാരൻ. ബെൻസിന്റെ കീ ആണ് ആദ്യം കണ്ണില്‍ പെട്ടത്. അപ്പോൾ തന്നെ അതെടുത്ത് അവൻ ഓടുകയായിരുന്നുവെന്ന് മുത്തശ്ശി പറയുന്നു. 

English Summary : Eleven year old saves his grandma suffering medical emergency

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA