ADVERTISEMENT

കൂട്ടുകാരി അമീറയുടെ തോളിൽ കയ്യിട്ട് കടൽ കണ്ട് നിൽക്കുന്ന മകൾ ആലിയുടെ ചിത്രം പങ്കുവച്ച് പൃഥ്വിരാജ്.  ഭാര്യ സുപ്രിയയും ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ടുപേരും പുറംതിരിഞ്ഞു നിൽക്കുന്ന ചിത്രമാണിത് ആരാണ് ഈ അമീറയെന്ന് നിരവധിപ്പേരാണ് ചോദിച്ചിരിക്കുന്നത്. ആലിയുടെ ചെറുപ്രായം തൊട്ടുള്ള അടുത്ത കൂ‌ട്ടുകാരിയാണ് ആമീറയെന്ന് സുപ്രിയ മറുപടിയും പറയുന്നു. 

കഴിഞ്ഞ ദിവസമായിരുന്നു ആലിയുടെ ആറാം ജൻമദിനം. മകൾക്ക് ആശംസകൾ നേർന്ന് പൃഥ്വി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് വൈറല്‍ ആയിരുന്നു. ഒപ്പം മകളുടെ മനോഹരമായൊരു ചിത്രവും താരം പോസ്റ്റ് ചെയ്തിരുന്നു. അഞ്ചാം പിറന്നാളിന് ശേഷം ആലിമോളുടെ മുഖം കാണുന്ന ഒരു ചിത്രം പൃഥ്വി  പോസ്റ്റ് ചെയ്യുന്നത് ഈ പിറന്നാളിനായിരുന്നു.

 English Summary : Prithviraj post photo of Ally and Amyrah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com