പപ്പൂഷയ്ക്ക് മുത്തച്ഛന്റെ പാട്ട് ക്ലാസ്; ശ്രേഷ്ഠക്കുട്ടിയുടെ പാട്ട് വിഡിയോ പങ്കുവച്ച് ശ്വേത

HIGHLIGHTS
  • മുത്തശ്ശനും കൊച്ചുമോളും ചേർന്നുള്ള ഒരു ക്യൂട്ട് വിഡിയോയാണ്
  • കൊച്ചുതാരത്തോ‌ടുള്ള ഇഷ്‌ടം കൊണ്ട് നിറയുകയാണ്
swetha-mohan-post-a-singing-video-of-sreshta
ചിത്രത്തിന് കടപ്പാട് ; ഇൻസ്റ്റഗ്രാം
SHARE

പാട്ടുകാരികളായ സുജാതയേയും മകൾ ശ്വേതയേയും ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. ആ ഇഷ്ടം  ഒരാൾക്കുകൂടി പങ്കിട്ടെടുത്തിട്ടുണ്ട്. അത് മറ്റാരുമല്ല ശ്വേതയുടെ മകൾ ശ്രേഷ്ഠയാണത്.  മകളുമൊത്തുള്ള കുസൃതികളും വിശേഷങ്ങളുമൊക്കെ ശ്വേത സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുണ്ട്. ശ്വേതയുടെ ഇന്‍സ്റ്റഗ്രാം പേജിൽ പങ്കുവച്ച ശ്രേഷ്ഠയുടെ ചില കുസൃതി വിഡിയോകളും ചിത്രങ്ങൾക്കും  നിറയെ ആരാധകരുമുണ്ട്. സുജാതയുടെ ഭർത്താവ് മോഹനും ഒരു പാ‌ട്ടുകാരനാണ്. സുജാതയുമൊന്നിട്ടുള്ള പാ‌ട്ട് വിഡിയോകൾ മുൻപ് ശ്രദ്ധേയമായിരുന്നു.

ഇപ്പോഴിതാ മുത്തശ്ശനും കൊച്ചുമോളും ചേർന്നുള്ള ഒരു ക്യൂട്ട് വിഡിയോയാണ് ശ്വേത പങ്കുവച്ചിരിക്കുന്നത്. മുത്തശ്ശൻ ശ്രേഷ്ഠക്കുട്ടിയ്ക്ക് പാ‌ട്ട് പാ‌ടിക്കൊ‌ടുക്കുകയാണ് വിഡിയോയിൽ, ശ്രേഷ്ഠ ഏറ്റുപാടുന്നുമുണ്ട്. പപ്പൂഷയ്ക്ക് മുത്തച്ഛന്റെ സംഗീത ക്ലാസുകള്‍  എന്ന കുറിപ്പോടെ ശ്വേത പങ്കുവച്ച ഈ പാട്ട് വിഡിയോ വളരെ വേഗമാണ് വൈറലായത്. ഈ കൊച്ചുതാരത്തോ‌ടുള്ള ഇഷ്‌ടം കൊണ്ട് നിറയുകയാണ് വിഡിയോയ്ക്ക് താഴെയുള്ള കമന്റുകളിൽ.

2017 ലാണ് ശ്രേഷ്ഠ ജനിച്ചത്. ശ്രേഷ്ഠ അവളുടെ അമ്മൂമ്മയുടെ പെറ്റാണെന്നും തങ്ങൾ‌ കുഞ്ഞാവയ്ക്ക് എപ്പോഴും പാട്ടുകൾ പാടികൊടുക്കാറുണ്ടെന്നും ശ്വേത പറയുന്നു. അമ്മൂമ്മയേയും അമ്മയേയുംകാള്‍ വലിയ പാട്ടുകാരിയാകുമോ ശ്രേഷ്ഠയെന്ന് കാത്തിരുന്നു കാണാം.

English Summary : Swetha Mohan post a singing video of Sreshta

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA