ADVERTISEMENT

കഴിവും ഇച്ഛാശക്തിയും ഉണ്ടെങ്കിൽ ഏതൊരു പരിമിതിയും ആഗ്രഹങ്ങൾക്ക്  തടസ്സമാകില്ല എന്ന് ഓർമ്മിപ്പിക്കുന്ന ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത്. പൂർണ്ണ വളർച്ച ഇല്ലാത്ത കൈകൾ കൊണ്ട് താള വിസ്മയം തീർക്കുന്ന ഒരു കൊച്ചു മിടുക്കനാണ് വിഡിയോയിൽ ഉള്ളത്. തന്റെ കഴിവ് പ്രകടിപ്പിക്കാൻ  ഈ മിടുക്കന് വേണ്ടത് ഒരു ഇൻസ്ട്രമെന്റ് ബോക്സ് മാത്രമാണ്.

കൈകൾ ഇല്ലാത്തതുകൊണ്ട് തന്നെ ചെണ്ടയോ തബലയ പോലത്തെ വാദ്യങ്ങളിൽ താളം പിടിക്കാൻ അവന് ബുദ്ധിമുട്ടാണ്. അതുകൊണ്ട് പൂർണ്ണ വളർച്ചയെത്താത്ത ഇരുകൈകളിലുമായി ബോക്സ് താങ്ങിപ്പിടിച്ചു അത് മേശപ്പുറത്ത് കൊട്ടിക്കൊണ്ടാണ് താളം പിടിക്കുന്നത്. എന്നാൽ ഇതൊന്നും തനിക്കൊരു ബുദ്ധിമുട്ടേയല്ല എന്ന മട്ടിൽ ഏറെ ആസ്വദിച്ചു ബാലന്റെ പ്രകടനം.

പല വേഗതകളിൽ അതീവ ഹൃദ്യമായാണ് ഈ മിടുക്കൻ താളം പിടിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വിഡിയോ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു. ചെറിയ കുറവുകളിൽ മനസ്സു മടുത്ത് ഒന്നിനുമാവില്ലയെന്നു കരുതി കഴിയുന്നവർ ഇവനെ കണ്ടുപഠിക്കണം എന്നാണ് പലരും പ്രതികരിക്കുന്നത്.

 English Summary : Viral video of a little boy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com