പേടിച്ച് നായക്കുട്ടിക്ക് പിന്നിലൊളിച്ച് കുഞ്ഞാവ, കരുതലൊരുക്കി നായ : വിഡിയോ

HIGHLIGHTS
  • വിഡിയോയിലെ ദൃശ്യങ്ങൾക്ക് ചെറുതായൊരു ക‌ൗതുകമുണ്ട്.
  • നായയെപ്പോയി കെട്ടിപ്പിടിച്ചുകൊണ്ടാണ് കുരുന്ന് തന്റെ പേടി മാറ്റുന്നത്
baby-and-the-dog-viral-video
SHARE

വീട്ടിലെ വാക്വം ക്ലീനറിന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് പേടിച്ച ഒരു കുഞ്ഞാവ തന്റെ പ്രിയപ്പെട്ട നായക്കുച്ചിയുടെ പിന്നിലൊളിക്കുന്ന കൗതുക വിഡിയോ ശ്രദ്ദേയമാകുകയാണ്. കുട്ടികൾ പേടിക്കുന്ന സന്ദർഭങ്ങളിൽ പ്രിയപ്പെട്ടവരുടെ അരികിലേക്ക് ഓടി അണയുന്നതാണ് പതിവ്. അത് മിക്കപ്പോഴും അമ്മയോ അച്ഛനോ വീട്ടിലുള്ള മറ്റ് മുതിർന്നവരോ ആകാം. എന്നാൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന  ഈ വിഡിയോയിലെ ദൃശ്യങ്ങൾക്ക് ചെറുതായൊരു ക‌ൗതുകമുണ്ട്.

വാക്വം ക്ലീനറിൻറെ ഉച്ചത്തിലുള്ള ശബ്ദം കേണ്ട കുട്ടി ‌ഓടി എത്തുന്നത് തന്റെ പ്രിയപ്പെട്ട നായക്കുട്ടിക്ക് പിന്നിലേക്കാണ്. നമ്മളെ രക്ഷിക്കാൻ അവർക്കാകുമെന്ന ഉറപ്പിന്റെ പുറത്ത് കുരുന്നുകൾ ഓടി എത്തുന്ന രക്ഷാകേന്ദ്രം ഇവിടെ നായക്കുട്ടിയാണ്. വീട്ടിലെ ഇടനാഴിയുടെ ഒരു മൂലയ്ക്ക് അനങ്ങാതെയിരിക്കുന്ന നായയെപ്പോയി കെട്ടിപ്പിടിച്ചുകൊണ്ടാണ് കുരുന്ന് തന്റെ പേടി മാറ്റുന്നത്.

ശബ്ദം കേട്ട് നായയും അൽപം പരിഭ്രമത്തിലായിരുന്നു. എന്നാൽ കുട്ടി ഓടി വന്ന് പിന്നിലൊളിച്ചപ്പോൾ അവൾക്കായി കരുതലും ഒരുക്കി.

English Summary : Baby and the dog - Viral video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA