കുഞ്ഞ് ഒർഹാനും കൂട്ടുകാരിയും; മകന്റെ ചിത്രം പങ്കുവച്ച് സൗബിൻ ഷാഹിർ

soubin-shahir-shares-orhan-soubins-photo
SHARE

നടൻ സൗബിന്‍ ഷാഹിർ  പങ്കുവച്ച മകൻ  ഒർഹാൻ സൗബിന്റെ ചിത്രം സമൂഹമാധ്യമത്തിൽ നിറയെ സ്നേഹം നേടുകയാണ്. ഒർഹാൻ തന്റെ പ്രിയ കൂട്ടുകാരിയ്ക്കൊപ്പം ഇരിക്കുന്ന ചിത്രമാണ് താരം പങ്കുവച്ചത്. ഈ സുന്ദരി പാവക്കുട്ടിയാണത്ര കുഞ്ഞ് ഒർഹാന്റെ കൂട്ടുകാരി.  മകന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ പങ്കുവയ്ക്കാറുണ്ട്. ഒർഹാനും കൂട്ടുകാരിയ്ക്കും സോഷ്യൽ ലോകത്തു  നിന്നും നിറയെ ലൈക്കുകളാണ് ലഭിക്കുന്നത്.

View this post on Instagram

#friends 👫

A post shared by Soubin Shahir (@soubinshahir) on

 2019  മേയ് പത്തിനാണ് മലയാളത്തിന്റെ സൂപ്പർ നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ അച്ഛനായത്. ആണ്‍കുഞ്ഞ്  ജനിച്ച വിവരം സൗബിൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ  പുറത്തുവിട്ടത്.  ഇറ്റ് ഈസ് എ ബോയ് എന്നെഴുതിയ നീല ബലൂണുമായി നിൽക്കുന്ന തന്റെ ചിത്രവും സന്തോഷ വാർത്തയ്ക്കൊപ്പം പോസ്റ്റ് ചെയ്തിരുന്നു.  2017 ഡിസംബര്‍ 16 നായിരുന്നു സൗബിനും കോഴിക്കോട് സ്വദേശിയായ ജാമിയ സഹീറും തമ്മിലുള്ള വിവാഹം നടന്നത്.

English Summary : Soubin Shahir shares son Orhan Soubins photo

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA