ADVERTISEMENT

കൊറോണക്കാലത്ത് അച്ഛനെ കൂടെ കളിക്കാൻ കിട്ടിയ സന്തോഷത്തിലാണ് ആയ്റ. കെജിഎഫ് താരം യഷ് പങ്കുവച്ച മകൾക്കൊപ്പമുള്ള ഒരു ക്യൂട്ട് ചിത്രമാണിത്. ആയ്റയും അച്ഛനും തങ്ങളുടെ ഫാം ഹൗസിലെ പശുവിനെ പരിപാലിക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛനൊപ്പം നിന്ന് പശുവിന് പഴം കഴിക്കാൻ കൊടുക്കുകയാണ് ആയ്റ. യഷിന്റെ ഭാര്യ രാധികയും ഈ ചിതം പങ്കുവച്ചിച്ചുണ്ട്.

യഷിന്റേയും രാധികയുടേയും കുഞ്ഞാവ ആയ്റ യഷ് സമൂഹമാധ്യമത്തിലും ആരാധകർക്കിടയിലും താരമാണ്. അച്ഛനേയും അമ്മയേയും പോലെ ആയ്റക്കുട്ടിയ്ക്കും നിറയെ ആരാധകരുണ്ട്. മകള്‍ ജനിച്ചപ്പോൾ മുതലുള്ള വിശേഷങ്ങൾ ആരാധകർക്കായി യഷും ഭാര്യ രാധികയും പങ്കുവയ്ക്കാറുണ്ട്. അപ്പോഴിതാ ആയ്റക്കുട്ടിയുടെ ഈ ചിത്രവും ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

View this post on Instagram

Farmhouse diaries 😊 #radhikapandit #nimmaRP

A post shared by Radhika Pandit (@iamradhikapandit) on

ആയ്റയ്ക്ക് യഥർവ് എന്ന ഒരു കുഞ്ഞനുജനുമുണ്ട്. ആയ്റയുടെ കുഞ്ഞനുജന്റെ പേരിടൽ ചടങ്ങിന്റെ വിഡിയോ കഴിഞ്ഞ ദിവസമായിരുന്നു ഇവർ പങ്കുവച്ചത്.

English Summary : KGF star yash post photo with daughter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com