ADVERTISEMENT

രസകരമായി എന്തും അവതരിപ്പിക്കുന്ന കാര്യത്തിൽ നമ്മുടെ രമേഷ് പിഷാരടി ഒരു പടി മുന്നിലാണ്. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്കും വിഡിയോകൾക്കും രസകരമായ അടിക്കുറിപ്പുകൾ നൽകാൻ ഇദ്ദേഹത്തിന് ഒരു പ്രത്യക കഴിവ് തന്നെയാണ്.. പിഷാരടി ഇടുന്ന ക്യാപ്ഷനുകൾ വായിക്കാൻ മാത്രം അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിൽ കയറുന്നവരുമുണ്ടത്രേ. 

ഇപ്പോഴിതാ ഇളയമകനോടൊപ്പമുള്ള ഒരു ചിത്രത്തിന് പിഷാരടി നൽകിയിരിക്കുന്ന ഒരു ക്യാപ്ഷൻ സോഷ്യൽ മീഡിയയിൽ ചിരിപ്പൂരത്തിന് തിരികൊളുത്തിയിരിക്കുകയാണ്. നല്ല ഇനം ‘വാസു അണ്ണൻ’ (വലുതാകുമ്പോൾ കണ്ണ് ചുവന്നില്ലെങ്കിൽ പണം തിരിക) എന്നാണ് പിഷാരടിയുടെ രസികൻ അടിക്കുറിപ്പ്. ഫെയ്സ്ബുക്ക് സ്റ്റോറിയായി പിഷാരടി പങ്കുവച്ച ഈ ചിത്രവും അടിക്കുറിപ്പും വളരെപ്പെട്ടന്നാണ് വൈറലായത്.  മിമിക്രി വേദിയിൽ നിന്നും സിനിമയിലേയ്ക്കെത്തിയ പിഷാരടി സംവിധാനത്തിലും ഒരു കൈ നോക്കിയിട്ടുണ്ട്.

 English Summary : Ramesh Pisharady social media story caption

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com