വികൃതികളെ നന്നാക്കാൻ വടി വേണോ? മയിൽപീലി പോരേ ; കൊച്ചു കുറുമ്പിയുടെ കണ്ടുപിടിത്തം

HIGHLIGHTS
  • വെറുതെ മയിൽപീലി എടുത്ത് അടിക്കാനും പാടില്ല
  • പീലി ഉള്ള ഭാഗം കൊണ്ട് പതുക്കെ മാത്രമേ അടിക്കാൻ പാടുള്ളൂ
viral-video-of-a-little-girl
ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്
SHARE

കുട്ടിക്കുറുമ്പുകളുടെ വികൃതി പരിധി വിടുമ്പോൾ പല മാതാപിതാക്കളും അറ്റകൈയ്യായി ചൂരൽപ്രയോഗം നടത്താറുണ്ട്. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിരിക്കുകയാണ് ഒരു  കൊച്ചു മിടുക്കി. എന്ത് വികൃതി കാട്ടിയാലും ഒരുകാരണവശാലും  കുട്ടികളെ വടി കൊണ്ട് അടിക്കാൻ പാടില്ല എന്ന് വാദിക്കുകയാണ് കുരുന്ന്.

കുഞ്ഞുങ്ങളെ വടികൊണ്ട് അടിക്കാമോ എന്ന് അമ്മ ചോദിക്കുമ്പോൾ ഒരു വടി   കൊണ്ടും അടിക്കാൻ പാടില്ല എന്നാണ് മറുപടി. വടി മാത്രമല്ല ചട്ടുകവും തവിയും ഒന്നും തല്ലാൻ ഉപയോഗിക്കരുത് എന്നാണ് കക്ഷിയുടെ നിലപാട്. അപ്പോൾ കുട്ടികൾ വികൃതി കാട്ടിയാൽ അമ്മമാർ എന്തു ചെയ്യും എന്നായി അമ്മയുടെ ചോദ്യം. അപ്പോഴാണ് അങ്ങനെ ഒരു കാര്യമുണ്ടല്ലോയെന്ന്  മിടുക്കി ചിന്തിച്ചത്. എന്നാൽ ഉടൻ തന്നെ ഒരുപായവും കണ്ടെത്തി.. ഒരു 'പീല്'  എടുത്താൽ മതി എന്നാണ്  കുട്ടികുറുമ്പിയുടെ മറുപടി. ഈ 'പീല്' എന്താ സംഗതി എന്ന് മനസ്സിലാകാത്ത അമ്മയ്ക്ക് മയിൽപീലിയാണ് താൻ ഉദ്ദേശിച്ചത് എന്ന് കൃത്യമായി പറഞ്ഞ് മനസ്സിലാക്കുകയും  ചെയ്യുന്നുണ്ട്.

വെറുതെ മയിൽപീലി എടുത്ത് അടിക്കാനും പാടില്ല. മയിൽപീലിയുടെ പീലി ഉള്ള ഭാഗം കൊണ്ട് പതുക്കെ മാത്രമേ അടിക്കാൻ പാടുള്ളൂ എന്നാണ് നിർദ്ദേശം. അങ്ങനെ ചെയ്താൽ കുട്ടികൾ അനുസരിക്കും എന്നും ഈ മിടുക്കി പറയുന്നുണ്ട്. ഈ മാർഗ്ഗം ആരാണ് പഠിപ്പിച്ച് തന്നത്  എന്നതിന്റെ ഉത്തരവും രസകരമാണ്. അത് ഞാൻ തന്നെ കണ്ടു കണ്ടുപിടിച്ചതാണ് എന്നുപറഞ്ഞ് ഗമയിൽ നിൽക്കുകയാണ് കക്ഷി.

 English Summary : Viral video of a little girl

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA