ഡൗൺ സിൻഡ്രോമിനെ തോൽപ്പിച്ച് രണ്ടുവയസ്സുകാരി സൂപ്പർ മോഡൽ ; ഇനി പ്രശസ്ത ബ്രാൻഡിന്റെ ഫാഷൻ ഐക്കൺ

HIGHLIGHTS
  • യുകെയിലെ ഒരു പ്രശസ്ത ബ്രാൻഡിന്റെ സൂപ്പർ മോഡലാണ്
  • എന്തായാലും മാതാപിതാക്കളുടെ ശ്രമമൊന്നും വെറുതെയായില്ല
toddler-eleanor-with-downs-syndrome-stars-in-fashion-campaign
SHARE

ഡൗൺ സിൻഡ്രോം ബാധിച്ച എലനോർ മാന്റൺ എന്ന രണ്ട് വയസ്സുകാരി ഇപ്പോൾ യുകെയിലെ ഒരു പ്രശസ്ത  ബ്രാൻഡിന്റെ സൂപ്പർ മോഡലാണ് . അമ്മയായ ഹെലൻ മാന്റൺ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച എലനോറിന്റെ സ്റ്റൈലിഷ് ചിത്രങ്ങൾ കണ്ട് പ്രശസ്ത കിഡ്സ് വെയർ ബ്രാൻഡായ  ജോജോ മാമൻ ബീബീ ഈ കൊച്ചു മിടുക്കിയെ തങ്ങളുടെ ഫാഷൻ മോഡലാകാൻ  ക്ഷണിക്കുകയായിരുന്നു

കമ്പനിയുടെ ഏറ്റവും പുതിയ ഫോട്ടോ ഷൂട്ടിൽ എലനോറിനെ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നതായി കാണിച്ചുകൊണ്ടുള്ള ഇ -മെയിൽ ലഭിച്ചപ്പോൾ സന്തോഷത്തിന് അതിരുകൾ ഉണ്ടായിരുന്നില്ല എന്ന് ഹെലൻ പറയുന്നു. ഉടൻ തന്നെ മാതാപിതാക്കൾ സമ്മതവും നൽകി. എന്നാൽ ലോക്ഡൗൺ നിയന്ത്രണങ്ങൾ തുടരുന്നതിനാൽ യാത്ര ചെയ്യുക എന്നത് സാധ്യമായിരുന്നില്ല. അതിനാൽ വീടിന്റെ പിൻവശത്തുള്ള ഗാർഡനിൽ ആയിരുന്നു ഈ കുഞ്ഞു മോഡലിന്റെ ഫോട്ടോ ഷൂട്ട്. എലനോറിന്റെ 'ക്യൂട്ട്' ചിരി  ലഭിക്കുന്നതിനുവേണ്ടി ക്യാമറയ്ക്ക് പിന്നിൽ നിന്ന് താൻ ഏറെ നേരം  ഡാൻസ് കളിക്കേണ്ടിവന്നുവെന്ന് അച്ഛനായ ക്രെയ്ഗ് മാന്റൺ പറയുന്നു. എന്തായാലും മാതാപിതാക്കളുടെ ശ്രമമൊന്നും വെറുതെയായില്ല. ഒരു മോഡലിന്റെ എല്ലാ ഭാവത്തിലും സ്റ്റെലായി തന്നെ എലനോർ ചിത്രങ്ങൾക്ക് പോസ് ചെയ്തു.

കുട്ടികൾക്ക് വേണ്ടിയുള്ള ഫാഷൻ ക്യാമ്പയിനിൽ മകളുടെ ചിത്രങ്ങൾ കണ്ടത് ജീവിതത്തിലെ ഏറ്റവും അഭിമാനം തോന്നിയ നിമിഷങ്ങൾ ആയിരുന്നുവെന്ന് എന്ന് മാതാപിതാക്കൾ പറയുന്നു. പരിമിതികളെ മറികടന്ന് സമൂഹത്തിനു മുന്നിൽ മകളെ കൊണ്ടുവരാൻ ഇത്ര വലിയ അവസരം ലഭിക്കുമെന്ന് കരുതിയിരുന്നില്ല. ഇത്തരം വെല്ലുവിളികൾ നേരിടുന്നവരെ സമൂഹത്തിൽ നിന്നും മാറ്റി നിർത്തുന്ന പ്രവണതയാണ് പലയിടത്തുമുള്ളത്. എന്നാൽ അവർക്കൊപ്പമുള്ള ജീവിതവും ഏറെ രസകരവും സന്തോഷം നിറഞ്ഞതുമാണ് എന്ന് ലോകത്തിനെ അറിയിക്കുന്നതിനു വേണ്ടിയാണ് മകളുടെ ചിത്രങ്ങൾ നിരന്തരമായി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നത്. അത് ഇങ്ങനെയൊരു അവസരത്തിന് വഴിയൊരുക്കിയതിന്റെ  സന്തോഷത്തിലാണ് ഇവർ. എലനോറിന് ലഭിച്ച ഈ അവസരം സമൂഹത്തിനുള്ള ഒരു ബോധവൽക്കരണ സന്ദേശംകൂടി ആകുമെന്ന്ന പ്രതീക്ഷയും മാതാപിതാക്കൾ പങ്കുവയ്ക്കുന്നു.

 English Summary : Toddler eleanor with downs syndrome stars in fashion campaign

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA