മുത്തശ്ശിമാർ തോൽക്കും ഈ കൊച്ചുമിടുക്കന്റെ കഥപറച്ചിലിനു മുന്നിൽ ; നിറയെ കഥകളുമായി അഞ്ചുവയസുകാരന്റെ യൂട്യൂബ് ചാനൽ

HIGHLIGHTS
  • അതീവ ഹൃദ്യമായി വായിച്ചു തരുന്ന ഒരു കൊച്ചു മിടുക്കൻ
  • വായനയാണ് ഈ കുഞ്ഞു കഥപറച്ചിലുകാരന്റെ പ്രിയ വിനോദം
reading-room-by-aayush-youtube-channel-by-five-year-old-boy
SHARE

കഥകൾ കേൾക്കാൻ ഇഷ്ടപ്പെ‌‌ടാത്തവരായി ആരും തന്നെ കാണില്ല അല്ലേ.. വായിക്കാൻ മടിയുള്ളവർക്കുപോലും കഥ കേൾക്കാൻ വല്യ ഇഷ്ടമായിരിക്കും. മുത്തശ്ശിക്കഥ കേട്ടു വളർന്നവർക്കറിയാം നമ്മൾ എത്ര വളർന്നാലും ആ കഥകൾ മനസിൽ നിന്നും മാഞ്ഞു പോകുകയേയില്ല.  കഥ പറച്ചിൽ ഒരു കഴിവുതന്നെയാണ്. അതുപോലെ കഥകൾ അതീവ ഹൃദ്യമായി വായിച്ചു തരുന്ന ഒരു കൊച്ചു മിടുക്കൻ യൂട്യൂബിൽ താരമാകുകയാണ്.  അഞ്ചുവയസുകാരൻ ആയുഷാണ് തന്റെ യൂട്യൂബ് ചാനലായ റീഡിങ് റൂമിലൂടെ നമ്മെ കഥകളുടെ മായിക ലോകത്തിലേയ്ക്ക് കൊണ്ടുപോകുന്നത്.

പുസ്തകങ്ങളും കഥകളും വളരെ പ്രിയപ്പെട്ടതാണ് ആയുഷിന്. വായനയാണ് ഈ കുഞ്ഞു കഥപറച്ചിലുകാരന്റെ പ്രിയ വിനോദം.  നാലരവയസു തൊട്ടുതന്നെ ആയുഷ് പുസ്തകങ്ങൾ തനിയ വായിച്ചു തു‌‌‌ടങ്ങിയിരുന്നു. അങ്ങനെയാണ്  ‘റീഡിങ് റൂം ബൈ ആയുഷ്’ എന്ന യുട്യൂബ് ചാനൽ ആരംഭിക്കുന്നത്. കഥകൾ ഇഷ്‌ടപ്പെടുന്ന തന്റെ പ്രായത്തിലുള്ള കൊച്ചുകൂട്ടുകാർക്കായാണ് ഈ റീഡിങ് റൂം ആയുഷ് സമർപ്പിക്കുന്നത്.

ഇരുപതോളം കഥകൾ ഇപ്പോൾത്തന്നെ ആയുഷിന്റെ യുട്യൂബ് ചാനലിലുണ്ട്. വളരെ ഒഴുക്കോടെ അനായാസമായി സ്ഫുടതയോടെയാണ് ആയുഷിന്റെ വായന. ഈ മിടുക്കന്റെ വായന ഇഷ്ടപ്പെട്ട ചില എഴുത്തുകാർ തങ്ങളുടെ പുസ്തകങ്ങൾ റീഡിങ് റൂമിൽ ഉൾപ്പടെുത്താനും ആവശ്യപ്പെട്ടിട്ടുണ്ടത്രേ.

എല്ലാ ബുധനാഴ്ചയും പുതിയ കഥകളുമായി ആയുഷ് തന്റെ ചാനലിലൂടെ എത്തും. ദുബായിയിലെ ജെ എസ് എസ് ഇന്റർനാഷണൽ സ്കൂളിലെ കെ ജി  വിദ്യാർഥിയാണ് ഈ മിടുക്കൻ. ദുബായിൽ താമസമാക്കിയ സുപാൽ കെ ജി യുടേയും നിമിത സുപാലിന്റേയും മകനാണ്. 

 English Summary : Reading room by Aayush youtube channel by five year old boy

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA