ഈ അൻപതാം നമ്പർ ജേഴ്സിക്കാരൻ കരുതലിൽ നമ്പർ വൺ, സ്വന്തം അവസരം കൂട്ടുകാരന് വിട്ടുകൊടുക്കുന്ന ബാലൻ: വിഡിയോ

HIGHLIGHTS
  • ഇരുവരുടെയും ആദ്യശ്രമം പക്ഷേ പരാജയമായിരുന്നു
  • സ്കൂൾ തലത്തിലുള്ള ഒരു ബാസ്ക്കറ്റ് ബോൾ കളിക്കിടെയാണ് സംഭവം
boy-helps-his-friend-score-a-basket-heartwarming-video
ചിത്രത്തിന് കടപ്പാട് : ട്വിറ്റർ
SHARE

ബാസ്ക്കറ്റ് ബോൾ മത്സരങ്ങളിൽ സ്വന്തമായി സ്കോർ നേടുക എന്നത് ഏതൊരു കളിക്കാരനെ സംബന്ധിച്ചും സുപ്രധാനമായ കാര്യമാണ്. നേടുന്ന ഓരോ സ്കോറും അഭിമാനം ഉയർത്തുകയും ചെയ്യും. എന്നാൽ സ്വന്തം നേട്ടം നോക്കാതെ മത്സരത്തിനിടെ ടീം അംഗത്തെ സഹായിക്കാൻ ശ്രമിക്കുന്ന ഒരു ബാലന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്.

സ്കൂൾ തലത്തിലുള്ള ഒരു ബാസ്ക്കറ്റ് ബോൾ കളിക്കിടെയാണ് സംഭവം. തന്റെ ടീമിലെ ഏറ്റവും ചെറിയ കളിക്കാരനെ  തന്നാലാവും വിധം കരുതൽ നൽകി പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുന്ന  ബാലനെ ദൃശ്യങ്ങളിൽ കാണാം. അൻപതാം നമ്പർ ജേഴ്സി ധരിച്ച ബാലൻ തനിക്ക് സ്കോർ ചെയ്യാനുള്ള അവസരം ആയിരുന്നിട്ടുകൂടി കൊച്ചു കുട്ടിയുടെ കൈകളിലേക്ക് പന്ത് കൊടുത്തു ബാസ്ക്കറ്റിൽ ഇടാൻ സഹായിക്കുകയാണ്. ഇരുവരുടെയും ആദ്യശ്രമം പക്ഷേ പരാജയമായിരുന്നു. എന്നാൽ തന്റെ കൊച്ചു കൂട്ടുകാരനും ഒരു സ്കോർ നേടണം എന്ന ഉറച്ച നിശ്ചയത്തോടെ രണ്ടാമത് ലഭിച്ച അവസരവും ബാലൻ കൂട്ടുകാരന് തന്നെ കൈമാറി.

ഇത്തവണ കൃത്യമായി തന്നെ ബാസ്ക്കറ്റിനുള്ളിൽ ഇരുവരും ചേർന്ന്  ബോൾ എത്തിച്ചു.. ആദ്യമായി സ്കോർ നേടാനായതിന്റെ സന്തോഷത്തിൽ  മതിമറന്ന് തുള്ളിച്ചാടുന്ന കൊച്ചുകുട്ടിയും ദൃശ്യങ്ങളിൽ കാണാം. തന്റെ സന്തോഷം അവൻ ഓടിനടന്ന് മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. മറ്റൊരാളുടെ സന്തോഷത്തിനു വേണ്ടി സ്വന്തം നേട്ടം മാറ്റിവച്ച് അവസരമൊരുക്കി കൊടുത്ത ബാലന് ഇപ്പോൾ അഭിനന്ദനപ്രവാഹമാണ്.

മുൻ അമേരിക്കൻ ബാസ്കറ്റ്ബോൾ  താരമായ റെക്സ് ചാപ്മാൻ പങ്കുവെച്ചതോടെയാണ് ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധയാകർഷിച്ചത്.ഈ ബാലനെ പോലെ ആരുടെയെങ്കിലുമൊക്കെ ജീവിതത്തിലെ 50 ആം നമ്പർ ആവാൻ നമുക്കും കഴിയണം എന്ന അടിക്കുറിപ്പോടെയാണ് ചാപ്മാൻ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

English Summary : Boy helps his friend score a basket heartwarming video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA