ഭക്ഷണം ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞാൽ വിഷമമായാലോ: അമ്മയെ സന്തോഷിപ്പിക്കാൻ പെടാപ്പാടുപെടുന്ന കുരുന്ന്: ക്യൂട്ട് വിഡിയോ

HIGHLIGHTS
  • എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് ഭക്ഷണം അവൾ അകത്താക്കുകയും
  • ഇത്രയും മര്യാദയുള്ള ഒരു കുഞ്ഞിനെ കണ്ടിട്ടില്ല
little-girl-pretends-that-she-like-moms-cooking-viral-video
SHARE

ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടു കഴിഞ്ഞത്. ഭക്ഷണം തീരെ ഇഷ്ടപ്പെടാഞ്ഞിട്ടുകൂടി അമ്മയോട് കുഞ്ഞു മകൾ കാണിക്കുന്ന സ്നേഹവും കരുതലും വളരെ സന്തോഷത്തോടെയാണ് സോഷ്യൽലോകം ഏറ്റെടുത്തത്. ഇത്രയും മര്യാദയുള്ള ഒരു കുഞ്ഞിനെ കണ്ടിട്ടില്ല എന്നു വരെ പ്രതികരണങ്ങളുണ്ട്.  മാതാപിതാക്കളുടെ ബുദ്ധിമുട്ടിന് വില കൽപിക്കണം എന്നും അവരെ വിഷമിപ്പിക്കരുത് എന്നുമുള്ള പാഠമാണ് ഈ കൊച്ചുമിടുക്കി പകർന്നു തരുന്നത് എന്നാണ് പലരുടെയും അഭിപ്രായം.


ഇഷ്ടപ്പെടാത്ത ഭക്ഷണം മുന്നിലെത്തിയാൽ കഴിക്കാതിരിക്കാൻ പതിനെട്ടടവും പയറ്റുന്നവരാണ് മിക്ക കുട്ടികളും. എന്നാൽ അമേരിക്കൻ സ്വദേശിനിയായ പൈപ്പർ എന്ന കൊച്ചുമിടുക്കി ആ കൂട്ടത്തിൽ അല്ല. എത്രയായാലും തന്റെ അമ്മ തരുന്ന ഭക്ഷണം അല്ലേ, അത് ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞ് അമ്മയെ വിഷമിപ്പിക്കാനാകുമോ എന്നാണ് അവളുടെ ചിന്ത. അങ്ങനെ അമ്മയെ സന്തോഷിപ്പിക്കാനായി ഭക്ഷണം ഇഷ്ടപ്പെട്ടതായി ഭാവിക്കാൻ ശ്രമിക്കുന്ന പൈപ്പറിന്റെ വിഡിയോ ഏവരുടെയും ശ്രദ്ധയാകർഷിക്കുകയാണ്.

പൈപ്പറിന്റെ അമ്മയായ ആനി വിൽകിൻസ് തന്നെയാണ് കുറച്ചുനാൾ മുൻപ് എടുത്ത മകളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. അമ്മ കൊടുത്ത സ്പഗെറ്റി ആദ്യം രുചിക്കുമ്പോൾ തന്നെ അത് കഴിക്കാൻ പൈപ്പർ ഏറെ ബുദ്ധിമുട്ടുന്നുണ്ട്. എന്നാൽ ഭക്ഷണം എങ്ങനെയുണ്ട് എന്ന് അമ്മയുടെ ചോദ്യത്തിന് നന്നായിട്ടുണ്ട് എന്നാണ് നൽകുന്ന മറുപടി. പറയുന്നത് സത്യമാണെന്ന് വരുത്താൻ മുഖത്ത് കഷ്ടപ്പെട്ട് ഒരു ചിരിയും വരുത്താൻ ശ്രമിക്കുന്നുണ്ട്.

ഭക്ഷണം തീരെ ഇഷ്ടപ്പെടാതെ ഇടയ്ക്ക് അത് തികട്ടിവരുന്നതായും ദൃശ്യങ്ങളിൽ കാണാം. എന്നിട്ടും വളരെ ബുദ്ധിമുട്ടി അമ്മയ്ക്ക് വേണ്ടി അത് കഴിക്കാനാണ് കുരുന്നിന്റെ ശ്രമം. ഭക്ഷണം ഏറെ ഇഷ്ടപ്പെട്ടല്ലോ എന്ന് അമ്മ  ചോദിക്കുമ്പോൾ അതേ എന്നു തന്നെയാണ് പിന്നെയുമുള്ള മറുപടി. വീണ്ടും അമ്മയെ നോക്കി അതേ ചിരി തന്നെ. ഒടുവിൽ എങ്ങനെയൊക്കെയോ കഷ്ടപ്പെട്ട് ഭക്ഷണം അവൾ അകത്താക്കുകയും ചെയ്തു. 

ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം വിഡിയോ കണ്ടു കഴിഞ്ഞത്. ഭക്ഷണം തീരെ ഇഷ്ടപ്പെടാഞ്ഞിട്ടുകൂടി അമ്മയോട് കുഞ്ഞു മകൾ കാണിക്കുന്ന സ്നേഹവും കരുതലും വളരെ സന്തോഷത്തോടെയാണ് ഇൻറർനെറ്റ് ലോകം ഏറ്റെടുത്തത്. ഇത്രയും മര്യാദയുള്ള ഒരു കുഞ്ഞിനെ കണ്ടിട്ടില്ല എന്നു വരെ പ്രതികരണങ്ങളുണ്ട്.  മാതാപിതാക്കളുടെ ബുദ്ധിമുട്ടിന് വില കൽപിക്കണം എന്നും അവരെ വിഷമിപ്പിക്കരുത് എന്നുമുള്ള പാഠമാണ് ഈ കൊച്ചുമിടുക്കി പകർന്നു തരുന്നത് എന്നാണ് പലരുടെയും അഭിപ്രായം.

 English Summary : Little girl pretends that she like moms cooking viral video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA