മിടുക്ക് ഉണ്ടെങ്കിൽ എന്നെ ഒന്ന് കണ്ടുപിടിക്ക് :ചിരിപടർത്തി കുട്ടി കുറുമ്പിയുടെ ഒളിച്ചുകളി വിഡിയോ

HIGHLIGHTS
  • ഒളിച്ചിരിക്കാൻ കുരുന്ന് കണ്ടെത്തിയ സ്ഥലമാണ് ഏറ്റവും രസകരം
  • ചില്ലുപാളികളുള്ള ഒരു വാതിലിനു പിന്നിലാണ് മിടുക്കിയുടെ നിൽപ്പ്
little-girl-stands-glass-door-adorable-hide-seek-video
SHARE

ഒരു കുട്ടിക്കുറുമ്പിയുടെയും അച്ഛന്റെയും ഒളിച്ചുകളി വിഡിയോ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ്.  രണ്ടോ മൂന്നോ വയസ്സ് മാത്രം പ്രായമുള്ള ഒരു കൊച്ചുമിടുക്കിയാണ് വിഡിയോയിലെ താരം.വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ഓടിവന്ന് അച്ഛനോട് തന്നെ കണ്ടുപിടിക്കാൻ പറയുകയാണ് കക്ഷി. എന്നിട്ട് ഒളിച്ചിരിക്കാനായി ഒരൊറ്റ ഓട്ടവും.

പക്ഷേ  ഒളിച്ചിരിക്കാൻ കുരുന്ന് കണ്ടെത്തിയ സ്ഥലമാണ് ഏറ്റവും രസകരം. ചില്ലുപാളികളുള്ള ഒരു വാതിലിനു പിന്നിലാണ് മിടുക്കിയുടെ നിൽപ്പ്. ചില്ലിലൂടെ അച്ഛനു തന്നെ കാണാനാകുമെന്ന് പാവത്തിന് അറിയില്ല. അച്ഛനായ ഡാനിയൽ റൈസ് തന്നെയാണ് ഈ ഒളിച്ചുകളിയുടെ ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്. അഞ്ചു വരെ എണ്ണി തിരിഞ്ഞു നോക്കുമ്പോഴാണ് മകൾ ചില്ലുവാതിലിനു പിന്നിൽ മറഞ്ഞു നിൽക്കുന്നത് അച്ഛൻ കണ്ടത്. അനക്കം കൊണ്ടുപോലും തന്നെ കണ്ടു പിടിക്കരുതെന്നു കരുതി ശ്വാസം പിടിച്ചു നിൽക്കുന്ന മകളെ കണ്ടതോടെ ചിരിയടക്കാൻ ഡാനിയൽ നന്നായി പാടു പെടുന്നുണ്ട്.

എന്നാലും മകളെ നിരാശപ്പെടുത്താൻ അദ്ദേഹം തയ്യാറായിരുന്നില്ല. അവളെ കാണാൻ സാധിക്കാത്തത് പോലെ എവിടെയാണ് എന്ന് ചോദിച്ചുകൊണ്ട് പലയിടങ്ങളിലും പരതിനടക്കുന്നതായി അഭിനയിച്ച് ഒടുവിൽ മാത്രമാണ് ചില്ലു വാതിലിനരികിൽ എത്തുന്നത്. ഇത്രയും നേരം അച്ഛനെ പറ്റിച്ച സന്തോഷത്തിൽ  ഒരു കുസൃതി ചിരിയും ഈ മിടുക്കി സമ്മാനിക്കുന്നുണ്ട്.

സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വിഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. തൊണ്ണൂറായിരത്തോളം പേരാണ് ഇതിനോടകം വിഡിയോ കണ്ടു കഴിഞ്ഞത്. അടുത്തിടെ കണ്ടതിൽ വച്ച് ഏറ്റവും ഹൃദ്യവും രസകരവുമായ ദൃശ്യങ്ങളാണിത് എന്നാണ് പലരും പ്രതികരിക്കുന്നത്. ഒളിച്ചുകളി പാളിപ്പോയെങ്കിലും നിരവധി ആരാധകരെ ഈ കുസൃതി കുരുന്ന് നേടിക്കഴിഞ്ഞു.

English Summary : Little girl stands glass door adorable hide seek video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA