‘കല്യാണത്തിന് കൊണ്ടോയില്ലാ, മൈലാഞ്ചിക്കോ കൊണ്ടോയില്ല, ഇല്ലാ.. ഞങ്ങള് ചത്തിട്ടില്ല’: കുട്ടിക്കുറമ്പന്മാരുടെ പ്രതിഷേധ സമരം

HIGHLIGHTS
  • ഞങ്ങളെ നിങ്ങള് കൊണ്ടോയില്ല, ബാക്കി എല്ലാരേം കൊണ്ടുപോയി
  • കല്യാണ പ്രതിഷേധം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
little-boys-protest-video-viral
SHARE

‘കല്യാണത്തിന് കൊണ്ടോയില്ലാ... മൈലാഞ്ചിക്കോ കൊണ്ടോയില്ല... കൊറോണയുടെ പേരുപറഞ്ഞ് ഞങ്ങളെ നിങ്ങള് കൊണ്ടോയില്ല...  കാത്തിരുന്നൊരു കല്യാണം. ഇല്ലാ.. ഞങ്ങള് ചത്തിട്ടില്ലാ, ഞങ്ങളെ നിങ്ങള് കൊണ്ടോയില്ല, ബാക്കി എല്ലാരേം കൊണ്ടുപോയി....’  കല്യാണത്തിനും  മൈലാഞ്ചി ചടങ്ങിനും കൊണ്ടുപോകാത്തതിൽ പ്രതിഷേധിച്ച് ഒരു കുട്ടിക്കൂട്ടം ഘോരംഘോരം മുദ്രാവാക്യം വിളിക്കുകയാണ്. ഈ കുട്ടിക്കുറുമ്പന്മാരുടെ കല്യാണ പ്രതിഷേധം സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

കൊറോണവ്യാപനത്തെ തുടർന്ന് കല്യാണങ്ങൾക്കും മറ്റു വിശേഷങ്ങൾക്കുമൊക്കെ വളരെ കുറച്ച് ആളുകൾക്കേ പങ്കടുക്കാനാകുകയുള്ളൂ. ആളുകൾ കൂടുന്നയിടത്തും മറ്റും കുട്ടികളെ ഒഴിവാക്കുകയും ചെയ്യും. എന്നാൽ തങ്ങൾ കാത്തിരുന്നൊരു കല്യാണത്തിൽനിന്ന്  ഒഴിവാക്കിയതിൽ മനംനൊന്താണ് ഈ കുറുമ്പന്മാർ വൻ പ്രതിഷേധത്തിനൊരുങ്ങിയത്. സമരപ്പന്തലും ബാനറുമൊക്കെയായി നിന്നാണ് മുദ്രാവാക്യം വിളി.

രസകരമായ കമന്റുകളാണ് ഈ കുസൃതി വിഡിയോയ്ക്ക് താഴെ വരുന്നത്.  ഈ കുട്ടികളെ പങ്കെടുപ്പിക്കാത്ത കല്യാണം അസാധുവാക്കണമെന്നും കല്യാണത്തിന് കൊണ്ടുപോയില്ലെങ്കിലും ഇവർക്ക് ബിരിയാണി കൊടുക്കണമെന്നുെമാക്കയാണ് കമന്റുകൾ.  എന്നാൽ കൊറോണയാണ്, കുട്ടികൾ കല്യാണത്തിനും ആഘോഷങ്ങൾക്കുമൊന്നും തല്ക്കാലം പങ്കെടുക്കണ്ടേ എന്ന ഉപദേശവുമായി എത്തിയവരുമുണ്ട്. ഏതായാലും ഈ വ്യത്യസ്തമായ പ്രതിഷേധ സമരം  സോഷ്യൽ മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

 English summary : Little boy's protest video viral

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA