‘എണീക്കെടാ ചെക്കൻമാരെ ’; 5 പെൺകുട്ടികൾക്ക് ശേഷം ഉണ്ടായ അനിയന്മാരെ കാണാൻ ചേച്ചിമാർ –വിഡിയോ

five-sisters-visit-twin-brothers-at-hospital
SHARE

അഞ്ച് കുഞ്ഞേച്ചിമാർക്കായി രണ്ട് കുഞ്ഞമുജന്മാർ,  ഈ ഇരട്ടക്കൺമണികളെ സ്നേഹം കൊണ്ട് മൂടാനും ലാളിക്കാനും ഈ ചേച്ചിമാരും. അഞ്ച് പെൺകുട്ടികൾക്ക് ശേഷം ഉണ്ടായ ഇരട്ടക്കൺമണികളാണ് വിഡിയോയിലെ കുഞ്ഞാവകൾ. അവരെ ആശുപത്രിയിൽ ആദ്യമായി കാണാനെത്തുന്ന ചേച്ചിമാരും അവരുടെ നിഷ്ക്കളങ്കമായ സ്നേഹവുമാണ്  സോഷ്യൽ ലോകത്ത്് വൈറലാകുന്നത്.  കുഞ്ഞാവകളെ തൊട്ടുനോക്കിയും കൊ‍ഞ്ചിച്ചും മതിവരാതെ അവർക്കു ചുറ്റും തന്നെ നിൽക്കുകയാണ് അഞ്ചുപേരും. 

‘അഞ്ച് പെൺകുട്ടികൾക്ക് ശേഷം ഉണ്ടായ ഇരട്ട ആൺകുട്ടികളെ കാണാൻ കുഞ്ഞേച്ചിമാരുടെ വരവ് കണ്ടോ..’ എന്ന തലക്കെട്ടോടെ വിവിധ സോഷ്യൽ മീഡിയയിൽ പേജുകൾ ഈ രംഗങ്ങൾ‌ ഏറ്റെടുത്തിട്ടുണ്ട്. 

തങ്ങളുടെ കുഞ്ഞനിയൻമാരെ ആദ്യമായി കണ്ടതിലുള്ള അമ്പരപ്പും ആഹ്ലാദവും ചേച്ചിമാരുടെ മുഖത്ത് കാണാം. കൈകകളിലും കാലുകളിലും തൊട്ടു നോക്കിയിട്ട് ‘എന്ത് സോഫ്റ്റാ അല്ലേ...’ എന്നാണ് ഒരു ചേച്ചിയുടെ കമന്റ്. ചേച്ചിമാര്‍ വന്നു എണീക്കെടാ ചെക്കൻമാരേ... എന്ന് കൊഞ്ചലോടെ പറയുന്ന മറ്റൊരു കുഞ്ഞേച്ചിയേയും വിഡിയോയിൽ കാണാം.

English summary :  Five sisters visit-twin brothers at hospital

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA