‘ഇത്രയും നാൾ കേട്ടതിൽ വച്ച് ഏറ്റവും ക്യൂട്ടസ്റ്റ് വേർഷൻ’ ; നച്ചുവിന്റെ പാട്ടിന് വിജയ് യേശുദാസിന്റെ കമന്റ്

poornima-indrajith-post-a-singing-video-of-daughter-nakshtra
SHARE

നടിയും സംരംഭകയുമായ പൂർണിമ ഇന്ദ്രജിത്ത് പങ്കുവച്ച ഇളയമകൾ നക്ഷത്രയുടെ ഒരു പാട്ട് വിഡിയോ ശ്രദ്ധേയമാകുകയാണ്. നച്ചു എന്നു വിളിപ്പേരുള്ള നക്ഷത്രയുടെ അഞ്ച് വർങ്ങൾക്കു മുന്‍പുള്ള വിഡിയോയാണിത്. പ്രേമം എന്ന സിനിമയിലെ  മലരേ എന്നു തുടങ്ങുന്ന പാട്ട് നച്ചുക്കുട്ടി അങ്ങ് ആസ്വദിച്ച് പാടുകയാണ് വിഡിയോയിൽ.  പാട്ടിന്റെ വരികൾ കുഞ്ഞു പാട്ടുകാരിയ്ക്ക് അത്രയ്ക്കങ്ങ് വഴങ്ങുന്നില്ലെങ്കിലും ഈണവും താളവുമൊക്കെ കുറുകൃത്യമാണ്. കണ്ണുകൾ അടച്ചുപിടിച്ച് കുഞ്ഞിക്കൈകൾ കൊണ്ട് താളമിട്ടുകൊണ്ടുള്ള നച്ചുവിന്റെ പാട്ടിന് നിരവധി പ്രമുഖരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. 

വി‍ജയ് യേശുദാസിന്റെ കമന്റ് ഈ കുട്ടിപ്പാട്ടുകാരിയ്ക്കുള്ള അംഗീകാരമാണ്. ‘ഇത്രയും നാൾ ഞാൻ കേട്ടതിൽ വച്ചേറ്റവും ക്യൂട്ടസ്റ്റ് വേർഷൻ’  എന്നാണ് വി‍ജയ് കുറിച്ചിരിക്കുന്നത്. പാട്ടുകാരി അഭയ ഹിരൺമയി, പേർളി മാണി, രഞ്ജിനി ജോസ്, ഗീതു മോഹൻദാസ്, നിമിഷ സജയൻ തുടങ്ങി നിരവധിപ്പേരാണ് നക്ഷത്രയ്ക്ക് അഭിന്ദനങ്ങളുമായി എത്തിയത്.

പൂർണിമയും ഇന്ദ്രജിത്തും മക്കളായ പ്രാർഥനയുടേയും നക്ഷത്രയുടേയും വിശേഷങ്ങൾ ചിത്രങ്ങളായും വിഡിയോകളായും പങ്കുവയ്ക്കാറുണ്ട്. സാധാരണ പ്രാർഥനയാണ് പാട്ട് വിഡിയോകളുമായി എത്തുന്നത്. എന്നാൽ ഇത്തവണ നക്ഷത്രയുടെ ഈ ക്യൂട്ട് വിഡിയോയാണ് പൂർണിമ പങ്കുവച്ചത്. പാചകത്തിലും അഭിനയത്തിലുമൊക്കെ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട് നച്ചുക്കുട്ടി.

 English Summary : Poornima Indrajith post a video of daughter Nakshtra

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA