ADVERTISEMENT

തകർപ്പന്‍ ക്യാപ്ഷൻ എഴുതാനും കുറിക്കുകൊള്ളുന്ന കൗണ്ടർ അ‌ടിക്കാനും നമ്മുടെ രമേഷ് പിഷാരടിയെ കഴിഞ്ഞേ മറ്റാരുമുള്ളൂ. സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ചിത്രങ്ങൾക്ക് രസകരമായ അടിക്കുറിപ്പ് കൊ‌ടുക്കാൻ പിഷാരടിയ്ക്ക് പ്രത്യക കഴിവ് തന്നെയാണ്. അത്തരത്തിൽ ആരും ചിരിച്ചുപോകുന്ന മറ്റൊരു ക്യാപ്ഷനുമായെത്തിയിരിക്കുകയാണ് താരം. സാധാരണ കു‌ടുബവുമൊത്തുള്ള ചിത്രങ്ങൾ അധികം പങ്കുവയ്ക്കാത്ത പിഷാരടി ഇത്തവണ ഇളയമകനുമൊത്തുള്ള ഒരു ചിത്രമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.  ‘ഗ്യാങ്ങുമായി വരുന്നവൻ ഗ്യാങ്‌സ്റ്റർ മോനുമായി വരുന്നവൻ മോൻസ്റ്റർ’ എന്ന രസകരമായ അടിക്കുറിപ്പാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. 

സംവിധായകനും, നടനും, സ്റ്റേജ് കലാകാരനുമാണ് രമേഷ് പിഷാരടി. മൂന്ന് മക്കളാണ് പിഷാരടിയ്ക്ക്.  ഇളയ മകനാണ് പിഷാരടിയ്ക്കൊപ്പം ചിത്രത്തിലുള്ളത്. കഴിഞ്ഞിടെ മകനൊപ്പമുള്ള  മറ്റൊരു ചിത്രവും ചിരിപ‌ടർത്തിയ അടിക്കുറിപ്പുമായി പിഷാരടി എത്തിയിരുന്നു. നല്ല ഇനം ‘വാസു അണ്ണൻ’ (വലുതാകുമ്പോൾ കണ്ണ് ചുവന്നില്ലെങ്കിൽ പണം തിരിക) എന്ന പിഷാരടിയുടെ അന്നത്തെ രസികൻ അടിക്കുറിപ്പും വൈറലായിരുന്നു. 

English summary : Ramesh Pisharady social media post with son

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com