ADVERTISEMENT

കാലുകൾ നിലത്തു ഉറപ്പിച്ചു നിൽക്കാൻ പ്രായമാകും മുൻപ് ലോക റെക്കോർഡ് നേടി എടുത്തിരിക്കുകയാണ് റിച്ച് ഹംഫെറിസ് എന്ന ആറു മാസം മാത്രം പ്രായമുള്ള കുഞ്ഞ്. റെക്കോർഡ് നേടിയതാകട്ടെ ഏറെ അപകടം നിറഞ്ഞ  വാട്ടർ സ്കീയിങ്ങ് എന്ന സാഹസിക വിനോദത്തിലും. അമേരിക്കയിലെ പവൽ തടാകത്തിൽ വാട്ടർ സ്കീയിങ്ങ് നടത്തുന്ന ഈ ആറുമാസക്കാരിയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

റിച്ചിന്റെ മാതാപിതാക്കളായ കേസിയും മിൻഡിയുമാണ് മകന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.  വാട്ടർ സ്കീയിങ്ങ് നടത്തുന്ന ഏറ്റവും  പ്രായം കുറഞ്ഞ വ്യക്തി എന്ന ലോക റെക്കോർഡ് നേടാനായെങ്കിലും ഇതോടെ സോഷ്യൽ മീഡിയയുടെ വിദ്വേഷം വാങ്ങി കൂട്ടിയിരിക്കുകയാണ് ഈ മാതാപിതാക്കൾ. തിരിച്ചറിവാകാത്ത പ്രായത്തിലുള്ള കുഞ്ഞിനെ ഇത്രയും വലിയ സാഹസത്തിന്റെ ഭാഗമാക്കിയതിൽ രോഷ പ്രകടനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. 

കൈകാലുകൾ ഉറയ്ക്കാത്ത പ്രായമായതിനാൽ സ്കീയിങ്ങ് ബോർഡിനോട് ചേർത്ത് കാലുകൾ ബന്ധിച്ച നിലയിൽ കുഞ്ഞിനെ ഏറെനേരം നിർത്തുന്നത് കുഞ്ഞിന്റെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കുമെന്ന്  പലരും അഭിപ്രായപ്പെടുന്നു. ഇതിനുപുറമേ സ്കീയിങ്ങ് ബോർഡിൽ അതിവേഗതയിൽ നീങ്ങുന്നതിലെ സമ്മർദവും കുഞ്ഞിന്റെ ശരീരത്തിന് താങ്ങാനാവില്ല. ആറുമാസവും നാലു ദിവസവും പ്രായമുള്ളപ്പോൾ ആയിരുന്നു റിച്ചിന്റെ വാട്ടർ സ്കീയിങ്ങ്. പ്രശസ്തി നേടിയെടുക്കുന്നതിനുവേണ്ടി മാതാപിതാക്കളുടെ ഭാഗത്തുനിന്നും ഇത്ര ബുദ്ധിശൂന്യമായ നടപടികൾ കുട്ടികളുടെ കാര്യത്തിൽ ഉണ്ടാകാൻ പാടില്ല എന്ന രീതിയിലാണ് ചിലർ രോഷപ്രകടനം നടത്തുന്നത്. കുട്ടിയെ അപകടത്തിലാക്കാൻ ശ്രമിച്ചതിന്  മാതാപിതാക്കൾക്കെതിരെ കേസ് എടുക്കണമെന്ന തരത്തിൽ പോലും പ്രതികരണങ്ങൾ ഉണ്ട്.

 English Summary : Youngest water skier in the world

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com