നടുറോഡിൽ വാക്കറിൽ അതിവേഗം ഉരുണ്ട് കുഞ്ഞ്; രക്ഷകനായി ബൈക്ക് യാത്രികൻ: വിഡിയോ

HIGHLIGHTS
  • അതിവേഗത്തിൽ ഉരുണ്ടു വരുന്ന ഒരു വാക്കറാണ് വിഡിയോയിൽ
  • ബൈക്ക് നിർത്തി അയാൾ വാക്കറിന് പിറകെ ഓടി
biker-save-a-baby-rolling-down-the-road-video
SHARE

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വിഡിയോയാണിത്. നടുറോഡിൽ വാക്കറിലൂടെ ഉരുണ്ടുവന്ന കുഞ്ഞിനെ രക്ഷിക്കുന്ന ബൈക്ക് യാത്രികൻ. ബൈക്ക് വേഗം നിർത്തി ഇറങ്ങിയോടി വാക്കർ പിടിച്ചു നിർത്തി, കുഞ്ഞിനെ വാരിയെടുക്കുകയായിരുന്നു ഇയാൾ. സിസിറ്റിവി ദൃശ്യങ്ങളിൽ നിന്നുള്ള ഈ വിഡിയോയുടെ  കൂടുതൽ വിവരങ്ങൾ ലഭ്യമായിരുന്നില്ല. കൊളംബിയയിലെ ഫ്ലോറൻസിയയിൽ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്നാണ് റിപ്പോർട്ടുകൾ. സെപ്റ്റംബർ 14നാണ് സംഭവം നടന്നത്.

റോഡിന്‍റെ ഒരു വശത്തുനിന്നും അതിവേഗത്തിൽ ഉരുണ്ടു വരുന്ന ഒരു വാക്കറാണ് വിഡിയോയിൽ ആദ്യം കാണുന്നത്. റോഡ് മുറിച്ചു കടന്ന് ചരിഞ്ഞ പ്രദേശത്തേക്ക് അത് ഉരുണ്ട് ഇറങ്ങുകയായിരുന്നു വാക്കർ. ഇതിനിടെയാണ് ഒരു ബൈക്ക് യാത്രികൻ അതുവഴിയെത്തുന്നത്. ഒരുനിമിഷം പോലും ചിന്തിച്ച് നിൽക്കാതെ ബൈക്ക് നിർത്തി അയാൾ വാക്കറിന് പിറകെ ഓടി തടഞ്ഞു നിർത്തി. അതിൽ നിന്നും കുഞ്ഞിനെയെടുത്തു. അപ്പോഴേക്കും വാക്കറിനെ പിന്നാലെ ഒരു സ്ത്രീയും അവിടേയ്ക്കെത്തിയിരുന്നു. കുഞ്ഞിനെ അവര്‍ക്ക് കൈമാറുന്നതും ദൃശ്യങ്ങളിൽ കാണാം'

വലിയ അപകടത്തിൽ നിന്നു തന്നെയാണ് ബൈക്ക് യാത്രികൻ ആ പിഞ്ചു കുഞ്ഞിനെ രക്ഷിച്ചതെന്നും യഥാർഥ ഹീറോ ആണെന്നും വാഴ്ത്തുകയാണ് സൈബർ ലോകം. അയാള്‍ ശരിക്കും ഒരു ഹീറോ തന്നെ! എന്നാണ് മുൻ എംപിയും വ്യവസായിയുമയ നവീൻ ജിൻഡാൽ വിഡിയോ പങ്കുവച്ച് ട്വിറ്ററിൽ കുറിച്ചത്.

 English Summary : Biker save a baby rolling down the road video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA