'ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് ഒരു ഇതാണ്' ; .ചിരിപടർത്തി കൊച്ചുമിടുക്കിയുടെ ചോപ്സ്റ്റിക് മേക്കിങ് വിഡിയോ

HIGHLIGHTS
  • ണ്ട് കോലുകൾ എടുക്കണം എന്നാണ് ആദ്യത്തെ നിർദേശം
  • കോലുകളുടെ അറ്റത്ത് ഒരു കയർ കെട്ടണം
viral-video-of-a-little-girl-making-chopsticks
ചിത്രത്തിന് കടപ്പാട് : സോഷ്യൽമീഡിയ
SHARE

കുട്ടികൾ പലപ്പോഴും നമ്മൾ ചിന്തിക്കാത്ത തരത്തിലൊക്കെ കാര്യങ്ങൾ കണ്ടുപഠിച്ചു കളയും. അങ്ങനെ നൂഡിൽസ് കഴിക്കാൻ ഉപയോഗിക്കുന്ന ചോപ്സ്റ്റിക് സ്വന്തമായി ഉണ്ടാക്കിയെടുക്കുന്ന ഒരു കൊച്ചുമിടുക്കിയെ കാണാം. കയ്യിൽ കിട്ടിയ കമ്പും കയറും ഒക്കെ ഉപയോഗിച്ചുള്ള ഈ രസികൻ ചോപ്സ്റ്റിക് മേക്കിങ് വിഡിയോ സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ്.

കാര്യമൊക്കെ ശരി, പക്ഷേ ഉണ്ടാകാൻ പോകുന്ന വസ്തുവിന്റെ പേര് മാത്രം കക്ഷിക്ക് അറിയില്ല. 'ഇന്ന് നമ്മൾ ഉണ്ടാക്കാൻ പോകുന്നത് ഒരു ഇതാണ്, എന്താ സാധനം' എന്ന് തലപുകഞ്ഞ് ആലോചിച്ചു കൊണ്ടാണ് തുടക്കം. ഒടുവിൽ പേര് കിട്ടിയില്ലെങ്കിലും  'നൂഡിൽസ് തിന്നുന്നത്' എന്ന് പറഞ്ഞു വച്ചു. പിന്നെ കാര്യത്തിലേക്ക് കിടക്കുകയായി.രണ്ട് കോലുകൾ എടുക്കണം എന്നാണ് ആദ്യത്തെ നിർദേശം. അത് വൃത്തിയാക്കിയ ശേഷം മാത്രമേ ഉപയോഗിക്കാവൂ എന്ന് പ്രത്യേകം പറയുന്നുണ്ട്. 

കോലുകളുടെ അറ്റത്ത് ഒരു കയർ  കെട്ടണം എന്നാണ് പിന്നീട് പറഞ്ഞു തരുന്നത്. ഫോൺ അകലത്തിൽ ആയതിനാൽ ഇനി കാണുന്നവർക്ക് മനസ്സിലായില്ലെങ്കിലോ എന്ന് കരുതി അടുത്തേക്ക് വന്നു ഒന്നുകൂടി വ്യക്തമായി പറഞ്ഞുതരുകയും ചെയ്യുന്നുണ്ട്. പിന്നീട് കോലുകളുടെ അറ്റം കെട്ടാനുള്ള പെടാപ്പാടാണ്. അത്രയും നേരം കാഴ്ചക്കാർക്ക് ബോറടിക്കാൻ പാടില്ലല്ലോ എന്നുകരുതി പാട്ടും പാടിക്കൊണ്ടാണ് പണി. ഒടുവിൽ ഒരു വിധത്തിൽ കെട്ടി. 'നൂഡിൽസ് തിന്നുന്ന സാധനം' റെഡി.

ഇനി എല്ലാവർക്കും ഉപയോഗിക്കാൻ അറിയില്ലെങ്കിൽ  അതും കൂടി കാണിച്ചു തന്നേക്കാം എന്ന് കരുതി ചോപ്സ്റ്റിക്കിന്റെ ഉപയോഗവും  അഭിനയിച്ച് കാണിക്കുന്നുണ്ട് ഈ കൊച്ചു മിടുക്കി.

 English Summary : Viral video of a little girl making chopsticks

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA