‘വാതുക്കല് വെള്ളരിപ്രാവ് വാക്കുകൊണ്ട് മുട്ടടക്കീട്ട്’: ഇത് വെള്ളരിപ്രാവിന്റെ പൊന്നൂസ് വേർഷൻ !

HIGHLIGHTS
  • പാട്ടിലുള്ള മിക്ക വാക്കുകളും പൊന്നൂസിന് വഴങ്ങുന്നതല്ല
  • തന്റെ പാട്ട് ഇഷ്ടപ്പെടണം എന്ന് പൊന്നൂസ് പറയുന്നുമുണ്ട്
viral-singing-video-of-little-girl-daksha
ചിത്രത്തിന് കടപ്പാട് : സോഷ്യൽമീഡിയ
SHARE

സൂഫിയും സുജാതയും എന്ന ചിത്രത്തിലെ വാതുക്കല് വെള്ളരിപ്രാവ് എന്ന പാട്ട് ഇതിനോടകം ഒരു തവണയെങ്കിലും കേൾക്കാത്ത മലയാളികൾ ഉണ്ടാകില്ല. മുതിർന്നവരെ പോലെതന്നെ കൊച്ചു കുട്ടികൾക്കിടയിലും പാട്ട് സൂപ്പർ ഹിറ്റാണ്. നിരവധി കുട്ടികൾ ഈ പാട്ട് പാടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നുമുണ്ട്. എന്നാൽ അതിൽനിന്നെല്ലാം ഇത്തിരി വ്യത്യസ്തമാണ് പൊന്നൂസ് എന്ന കൊച്ചു മിടുക്കിയുടെ വെള്ളരിപ്രാവ് വേർഷൻ.

പാട്ടിലുള്ള മിക്ക വാക്കുകളും പൊന്നൂസിന് വഴങ്ങുന്നതല്ല. എന്നുകരുതി ഇഷ്ടപ്പെട്ട പാട്ട് പാടാതിരിക്കാൻ ഒക്കുമോ? തനിക്ക് അറിയാവുന്ന വിധത്തിൽ ആസ്വദിച്ചു പാടുകയാണ് ഈ കുരുന്ന്.  വിഡിയോയുടെ തുടക്കത്തിൽ തന്നെ എല്ലാവരും തന്റെ പാട്ട് ഇഷ്ടപ്പെടണം എന്ന് പൊന്നൂസ് എന്ന ദക്ഷക്കുട്ടി പറയുന്നുമുണ്ട്. ഇപ്പൊ തന്നെ പാടുന്നു എന്നുപറഞ്ഞാണ് കക്ഷി പാട്ടിലേക്ക് കടക്കുന്നത്.

'വാതുക്കൽ വെള്ളരിപ്രാവ്

വാക്ക് കൊണ്ട് മുട്ടടക്കീട്ട് 

ഉള്ളിലാമ്പൽ ഉള്ളില് വന്നു 

നീയാം കടല്'.. ഇങ്ങനെയാണ് പൊന്നൂസിന്റെ വരികൾ. പാട്ടിന്റെ ഇടയ്ക്ക് വരുന്ന പാടുള്ള വാക്കുകളും വിട്ടുകളയാൻ കക്ഷി ഒരുക്കമല്ല. 'മൗലാ മൗലാ' എന്നു തുടങ്ങുന്ന ഭാഗം 'ഹോലാ ഹോലാ ദിൽഹം ബലാ, ബാഗനീനാ..' എന്ന് ഒട്ടും സംശയമില്ലാതെ പാടുകയാണ് പൊന്നൂസ്.

അനുപല്ലവി എത്തിയതോടെ കാര്യങ്ങൾ കുറച്ചുകൂടി എളുപ്പമായി.ആദ്യത്തെ രണ്ടു വരി കൃത്യമായിത്തന്നെ പൊന്നൂസ് പാടി. അപ്പോഴാണ്  'ശ്വാസമാകെ തീ നിറച്ച്' എന്ന ഭാഗം കയറിവരുന്നത്. കാര്യമൊന്നും മനസ്സിലായില്ലെങ്കിലും 'ഫാർത്തമാകെ തീ നിറച്ച്' എന്ന് വച്ചു കാച്ചി. വരികൾ എന്തായാലും പാട്ടിന്റെ ഭാവം മുഴുവൻ പൊന്നൂസിന്റെ മുഖത്തു കാണാം. അസ്സലായി പാടുന്നുമുണ്ട് ഈ മിടുക്കി.

വിഡിയോ സോഷ്യൽ മീഡിയയിൽ എത്തിയതോടെ ഈ കൊച്ചുമിടുക്കിക്ക് ആരാധകർ ഏറുകയാണ്. പൊന്നൂസിന്റെ ഭാവവും ചിരിയും സൂപ്പർ ആണെന്നാണ്  മിക്കവരും പ്രതികരിക്കുന്നത്.പാട്ടിനൊപ്പം അഭിനയത്തിലും പൊന്നൂസ് മിടുക്കിയാണെന്ന് സോഷ്യൽ മീഡിയ ഉറപ്പിച്ചു കഴിഞ്ഞു.  ഇതിനുമുൻപും ഈ മിടുക്കിയുടെ പല വിഡിയോകളും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

 English Summary : Viral singing video of little girl Daksha

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN KIDZ-CLUB
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA